താരിഫ് ഉയർത്തി; ഓഹരി വിപണിയുടെ തകർച്ചക്കിടയിലും എയർടെല്ലിന് കുതിപ്പ്
text_fieldsമുംബൈ: മൊബൈൽ താരിഫ് നിരക്ക് ഉയർത്തിയതിന് പിന്നാലെ ഓഹരി വിപണിയുടെ കിതപ്പിനിടയിലും കുതിച്ച് എയർടെൽ. നവംബർ 26 മുതൽ മൊബൈൽ താരവിഫിൽ 20 മുതൽ 25 ശതമാനം വർധനയുണ്ടാകുമെന്നാണ് എയർടെൽ അറിയിച്ചത്. തിങ്കളാഴ്ചയാണ് കമ്പനി സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
താരിഫ് ഉയർത്തുമെന്ന വാർത്ത പുറത്ത് വന്നതോടെ എയർടെല്ലിന്‍റെ ഓഹരിവില മൂന്ന് ശതമാനം ഉയർന്നു. 738 രൂപക്കാണ് വിപണിയിൽ എയർടെൽ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്. ബോംബെ, ദേശീയ ഓഹരി വിപണികൾ വലിയ നഷ്ടം നേരിടുന്നതിനിടെയാണ് എയർടെല്ലിന്‍റെ തകർച്ച.
ഒരു ഉപഭോക്താവിൽ നിന്നും ശരാശരി വരുമാനം 200 രൂപയാക്കി ഉയർത്താൻ ലക്ഷ്യമിട്ടാണ് എയർടെൽ താരിഫ് ഉയർത്തിയത്. നിലവിൽ ഒരു ഉപഭോക്തകവിൽ നിന്നുള്ള കമ്പനിയുടെ ശരാശരി വരുമാനം 153 രൂപയാണ്. നിരക്ക് ഉയർത്തിയതോടെ അൺലിമിറ്റഡ് കോളും പ്രതിദിനം 100 എസ്.എം.എസുകളും രണ്ട് ജി.ബി ഡാറ്റയും നൽകുന്ന എയർടെല്ലിന്‍റെ പ്ലാനിന് 179 രൂപയായിരിക്കും നിരക്ക്. നിലവിൽ ഇത് 149 രൂപയാണ്.
എയര്‍ടെല്‍ പ്രീപെയ്ഡിന്‍റെ പുതിയ നിരക്കുകള്‍:
നിലവിലെ നിരക്ക്, വാലിഡിറ്റി (ദിവസം), പുതിയ നിരക്ക്, ആനുകൂല്യങ്ങള്‍ എന്നീ ക്രമത്തില്‍
വോയ്‌സ് പ്ലാനില്‍-79 രൂപ, 28 ദിവസം, 99 രൂപ, 50 ശതമാനത്തിലധികം ടോക്ക്‌ടൈം, 200 എംബി ഡാറ്റ സെക്കന്‍ഡിന് 1പൈസ വോയ്‌സ് താരിഫ്
പരിധിയില്ലാത്ത വോയ്‌സ് പ്ലാനില്‍- 149 രൂപ, 28 ദിവസം, 179രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, 2ജിബി ഡാറ്റ.
219 രൂപ, 28 ദിവസം, 265 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 1 ജിബി ഡാറ്റ.
249 രൂപ, 28 ദിവസം, 299 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 1.5ജിബി ഡാറ്റ.
298 രൂപ, 28 ദിവസം, 359 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 2 ജിബി ഡാറ്റ.
399 രൂപ, 56 ദിവസം, 479 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 1.5ജിബി ഡാറ്റ.
449 രൂപ, 56 ദിവസം, 549 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 2 ജിബി ഡാറ്റ.
379 രൂപ, 84 ദിവസം, 455 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, 6 ജിബി ഡാറ്റ.
598 രൂപ, 84 ദിവസം, 719 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 1.5ജിബി ഡാറ്റ.
698 രൂപ, 84 ദിവസം, 839 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 2 ജിബി ഡാറ്റ.
1498 രൂപ, 365 ദിവസം, 1799 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, 24 ജിബി ഡാറ്റ.
2498 രൂപ, 365 ദിവസം, 2999 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 2 ജിബി ഡാറ്റ.
ഡാറ്റ ടോപ്-അപ്പുകള്‍
48 രൂപ, അണ്‍ലിമിറ്റഡ്, 58 രൂപ, 3 ജിബി ഡാറ്റ
98 രൂപ, അണ്‍ലിമിറ്റഡ്, 118 രൂപ, 12 ജിബി ഡാറ്റ
251 രൂപ, അണ്‍ലിമിറ്റഡ്, 301 രൂപ, 50 ജിബി ഡാറ്റ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.