Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightരണ്ട്​ ദിവസത്തിൽ...

രണ്ട്​ ദിവസത്തിൽ നഷ്​ടപ്പെട്ടത്​ 1.49 ലക്ഷം കോടി; സമ്പന്നതയിൽ നിന്ന്​ കൂപ്പുകുത്തി ബിൽ വാങ്​

text_fields
bookmark_border
രണ്ട്​ ദിവസത്തിൽ നഷ്​ടപ്പെട്ടത്​ 1.49 ലക്ഷം കോടി; സമ്പന്നതയിൽ നിന്ന്​ കൂപ്പുകുത്തി ബിൽ വാങ്​
cancel

ഒന്നുമില്ലായ്​മയിൽ നിന്ന്​ അതിസമ്പന്നതയിലേക്ക്, അവിടെ നിന്നും എല്ലാം നഷ്​ടപ്പെ​ട്ടൊരു കൂപ്പുകുത്തൽ, ഹോളിവുഡ്​ സിനിമക​െള പോലും വെല്ലുന്ന ജീവിതമാണ്​ ബിൽ വാങ്ങി​േന്‍റത്​. 2013ൽ 200 ബില്യൺ ഡോളർ നേടിയാണ്​ ഓഹരി വിപണിയെ ബിൽ വാങ് എന്ന കൊറിയൻ-അമേരിക്കൻ നിക്ഷേപകൻ​ ഞെട്ടിച്ചത്​. പിന്നീട് വിപണിയിൽ ബില്ലിന്‍റെ ഓഹരികളുടെ മൂല്യം 20 ബില്യൺ ഡോളർ(ഏകദേശം 1.49 ലക്ഷം കോടി) വരെയായി ഉയർന്നു. പക്ഷേ സമ്പന്നതയുടെ അത്യുന്നതിയിൽ ചീട്ടുകൊട്ടാരം പോലെയാണ്​ ബില്ലിന്‍റെ സാമ്രാജ്യം തകർന്നടിഞ്ഞത്​.

കേവലം രണ്ട്​ ദിവസം കൊണ്ടാണ്​ ബില്ലിന്‍റെ 1.49 ലക്ഷം കോടി വിപണിയിൽ നിന്ന്​ ഒലിച്ച്​ പോയത്​. അതി സമ്പന്നർ ഓഹരി വിപണിക്കൊപ്പം റിയൽ എസ്​റ്റേറ്റ്​, സ്​പോർട്​സ്​ ടീമുകൾ, മറ്റ്​ വിലയേറിയ വസ്​തുക്കൾ എന്നിവയിലെല്ലാം നിക്ഷേപമുറപ്പാക്കാറുണ്ട്​. എന്നാൽ, ബിൽ വാങ്​ പൂർണമായും ഓഹരി വിപണിയെ തന്നെ ആശ്രയിക്കുകയായിരുന്നു. ഇത്​ തന്നെയാണ്​ ബില്ലിന്​ വിനയായതും. വിപണി തകർന്നപ്പോൾ സ്വാഭാവികമായും ബില്ലിന്‍റെ സാമ്രാജ്യത്തിനും തിരിച്ചടി നേരിട്ടു.

ഹെഡ്​ജ്​ ഫണ്ടായ ടൈഗർ മാനേജ്​മെന്‍റിലൂടെയാണ്​ ബിൽ നിക്ഷേപത്തിന്​ തുടക്കം കുറിച്ചത്​.​ ആമസോൺ, എക്​സ്​പീഡിയ, നെറ്റ്​ഫ്ലിക്​സ്​ തുടങ്ങിയ കമ്പനികളുടെ ഓഹരിയിൽ ബില്ലിന്​​ നി​ക്ഷേപമുണ്ട്​​. ഇതിന്​ പുറമേ വി​യാകോം സി.ബി.എസ്​, ഡിസ്​കവറി, ബെയ്​ഡു, ജി.എസ്​.എക്​സ്​ ടെക്​ഡു തുടങ്ങിയ കമ്പനികളിലും നിക്ഷേപം നടത്തി. ചില ചൈനീസ്​ കമ്പനികളിലും അദ്ദേഹം പണമിറക്കിയിരുന്നു.

2020 അവസാന പാദത്തിൽ ബില്ലിന്‍റെ ഉടമസ്ഥതയിലുള്ള ആർഗിയോ നിക്ഷേപിച്ച ഓഹരികളുടെ വില 30 ശതമാനം വരെ ഉയർന്നതോടെ സമ്പന്നതയിലേക്ക്​ അദ്ദേഹം അതിവേഗം നടന്നു. എന്നാൽ, ചില ഓഹരികൾക്ക്​ വിപണിയിൽ തിരിച്ചടി നേരിട്ടതോടെ ബില്ലിന്‍റെ സമ്പത്തും ഒലിച്ചു പോയി. വൻ തോതിൽ പണം വായ്​പയെടുത്തും ബിൽ നിക്ഷേപം നടത്തിയിരുന്നു. ഓഹരി വിപണിയിൽ ബില്ലിന്​ തിരിച്ചടി നേരിട്ടതോടെ അദ്ദേഹത്തിന്​ വായ്​പ നൽകിയ ബാങ്കുകളും പ്രതിസന്ധിയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stock marketBill Hwang
News Summary - Bill Hwang lost around $20 billion in 2 days when his Archegos fund imploded
Next Story