ബുർജീൽ ഹോൾഡിങ്‌സ് അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു
text_fieldsഅബൂദബി: ബുർജീൽ ഹോൾഡിങ്‌സ് അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എ.ഡി.എക്‌സ്) വിജയകരമായി ലിസ്റ്റ് ചെയ്തു. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ, എ.ഡി.എക്സ് ചെയർമാൻ ഹിഷാം ഖാലിദ് മാലക്ക് എന്നിവർ വ്യാപാരത്തിന് തുടക്കമിട്ടുകൊണ്ട് ബെൽ റിങ് ചെയ്തു. ആദ്യ മണിക്കൂറിൽതന്നെ ബുർജീൽ ഓഹരികൾ വിപണിയിൽ ഉയർച്ച രേഖപ്പെടുത്തി. രണ്ട് ദിർഹമായിരുന്നു ലിസ്റ്റ് ചെയ്യുമ്പോൾ ഒരു ഓഹരിയുടെ മൂല്യം. വ്യാപാരം തുടങ്ങിയത് 2.31 ദിർഹത്തിൽ. ഇത് ആദ്യ മണിക്കൂറിൽ 2.40 വരെ ഉയർന്നു.
ബുർജീൽ ഹോൾഡിങ്‌സിന്റെ 11 ശതമാനം ഓഹരികളാണ് പ്രാരംഭ പബ്ലിക് ഓഫറിലൂടെ ലഭ്യമാക്കിയത്. ഇതിലൂടെ കമ്പനി സമാഹരിച്ചത് 1.1 ബില്യൺ ദിർഹമായിരുന്നു. ബുർജീൽ ഹോൾഡിങ്സിന്‍റെ ഓഹരികൾക്ക് നിശ്ചയിച്ച അന്തിമ വില രണ്ടു ദിർഹമായിരുന്നു. ലിസ്റ്റ് ചെയ്യുന്ന സമയത്ത് കമ്പനിയുടെ വിപണിമൂലധനം 10.4 ബില്യൺ ദിർഹം. ഓഹരിവില ഉയർന്നതോടെ ഇത് 12 ബില്യൺ വരെയായി.
എ.ഡി.എക്‌സിൽ വ്യാപാരം നടത്തുന്ന ഏറ്റവും വലിയ ഹെൽത്ത്കെയർ കമ്പനിയായി ബുർജീൽ ഹോൾഡിങ്സ്. അറ്റ വരുമാനത്തിന്‍റെ 40 മുതൽ 70 ശതമാനം വരെയുള്ള പേ-ഔട്ട് അനുപാതത്തിന്‍റെ അടിസ്ഥാനത്തിൽ നിക്ഷേപകർക്ക് 2023 മുതൽ കാഷ് ഡിവിഡന്‍റ് നൽകാനാണ് ഗ്രൂപ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.