ചിത്ര രാമകൃഷ്ണക്കെതിരെ സി.ബി.ഐയുടെ ലുക്ക് ഔട്ട് സർക്കുലർ
text_fieldsന്യൂഡൽഹി: എൻ.എസ്.ഇയുടെ മുൻ സി.ഇ.ഒ ചിത്ര രാമകൃഷ്ണക്കെതിരെ സി.ബി.ഐയുടെ ലുക്ക് ഔട്ട് സർക്കുലർ. ചിത്ര രാമകൃഷ്ണന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെയാണ് സി.ബി.ഐയുടേയും നടപടി. എൻ.എസ്.ഇയുടെ മുൻ സി.ഇ.ഒയായിരുന്ന രവി നരാരിൻ, സി.ഒ.ഒ ആനന്ദ് സുബ്രമണ്യം എന്നിവർക്കെതിരെയും സി.ബി.ഐ ലുക്ക് ഔട്ട് സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്.
ആനന്ദ് സുബ്രമണ്യത്തെ എൻ.എസ്.ഇയുടെ ഓപ്പറേഷൻ മാനേജിങ് ഡയറക്ടർ തസ്തികയിൽ നിയമിച്ചത് സംബന്ധിച്ചും ചിത്ര രാമകൃഷ്ണ ആരോപണം നേരിടുന്നുണ്ട്. 2013 മുതൽ 2016 വരെയുള്ള കാലയളവിലായിരുന്നു ചിത്ര രാമകൃഷ്ണ എൻ.എസ്.ഇയുടെ തലപ്പത്തിരുന്നത്.
എൻ.എസ്.ഇയുടെ മേധാവിയായിരിക്കുമ്പോൾ ഏജൻസിയെ സംബന്ധിക്കുന്ന രഹസ്യങ്ങൾ ഹിമാലയൻ സന്യാസിക്ക് ചോർത്തി നൽകിയെന്ന ആരോപണമാണ് ചിത്ര രാമകൃഷ്ണക്കെതിരെ സെബി ഉയർത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.