Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_right‘ക്രോ​ക്സാ’​ണ്...

‘ക്രോ​ക്സാ’​ണ് വി​പ​ണി​യി​ലെ പു​തു താ​രം

text_fields
bookmark_border
‘ക്രോ​ക്സാ’​ണ് വി​പ​ണി​യി​ലെ പു​തു താ​രം
cancel
camera_alt

മ​ത്ര​യി​ലെ ക​ട​യി​ൽ​നി​ന്ന്​ ക്രോ​ക്സ് സ്റ്റി​ക്ക​റു​ക​ള്‍ വാ​ങ്ങു​ന്ന സ്വ​ദേ​ശി ബാ​ല​ൻ

മ​ത്ര: ക്രോ​ക്സ് ബ്രാ​ന്‍റ് ചെ​രിപ്പ് മോ​ഡ​ലി​ല്‍ അ​ല​ങ്കാ​ര​പ്പ​ണി​ക​ള്‍ ചെ​യ്യാ​നാ​യി ഇ​റ​ക്കി​യ ‘ക്രോ​ക്സാ’​ണ് വി​പ​ണി​യി​ലെ പു​തു​താ​രം. സ്വ​ദേ​ശി വി​ദേ​ശി വ്യ​ത്യാ​സ​മി​ല്ലാ​തെ ബാ​ല്യ‌​കൗ​മാ​ര​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ ക്രോ​ക്സ് സ്റ്റി​ക്ക​റു​ക​ള്‍ ഇ​പ്പോ​ള്‍ ട്രെ​ന്‍റാ​യി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഇ​ഷ്ട ക്ല​ബുക​ളു​ടെ​യും താ​ര​ങ്ങ​ളു​ടെ​യും രൂ​പ​വും പ​താ​ക​യു​മൊ​ക്കെ അ​ട​ങ്ങി​യ ക്രോ​ക്സ് സ്റ്റി​ക്ക​റു​ക​ള്‍ വാ​ങ്ങി ക്രോ​ക്സ് കോ​പ്പി ചെ​രിപ്പു​ക​ളി​ലൊ​ട്ടി​ച്ച് ന​ട​ക്കു​ന്ന​ത് ഒ​രു ഹ​ര​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചെ​റി​യ​വി​ല​ക്ക് കി​ട്ടു​മെ​ന്ന​തി​നാ​ല്‍ ഒ​രേ സ​മ​യം നി​ര​വ​ധി സ്റ്റി​ക്ക​റു​ക​ള്‍ സ്വ​ന്ത​മാ​ക്കി‌ മാ​റി​മാ​റി ഒ​ട്ടി​ച്ച് കൂ​ട്ടു​കാ​ര്‍ക്കി​ട​യി​ല്‍ ഹീ​റോ ആ​വു​ക​യാ​ണ് കു​ട്ടി​ക​ളും ബാ​ല്യ​ക്കാ​രും.

കു​ട്ടി​ക​ള്‍ ക്രോ​ക്സ് ചോ​ദി​ച്ച് വ​രു​മ്പോ​ള്‍ ആ​ദ്യ​മൊ​ക്കെ അ​ത് എ​ന്താ​ണെ​ന്ന് മ​ന​സ്സി​ലാ​യി​രു​ന്നി​ല്ല. അ​ന്താ​രാ​ഷ്ട്രാ വി​പ​ണി​യി​ൽ താ​ര​മാ​ണ് ക്രോ​ക്സെ​ന്ന് വൈ​കി​യാ​ണ്‌ മ​ന​സ്സി​ലാ​യ​തെ​ന്ന് മ​ത്ര​യി​ലെ വ്യാ​പാ​രി​യാ​യ‌ അ​ന​സ് പ​റ​യു​ന്നു. നി​റ​യെ ദ്വാ​ര​ങ്ങ​ളു​ള്ള ക്രോ​ക​സ് ചെ​രിപ്പ് ഫാ​ഷ​ന്‍ ലോ​കം കീ​ഴ​ട​ക്കി​യി​ട്ട് കാ​ലം കു​റേ​യാ​യി. ക്രോ​ക്സ് മോ​ഡ​ല്‍ ചെ​രി​പ്പു​ക​ളി​ല്‍ വാ​യു​വും വെ​ള്ള​വും ക​യ​റാ​നാ​യി ഉ​ണ്ടാ​ക്കി​യ തു​ള​ക​ളി​ലാ​ണ്‌ അ​ല​ങ്കാ​ര ആ​ക്സ​സ​റി​ക​ളാ​യി ഇ​റ​ക്കി​യ സ്റ്റി​ക്ക​റു​ക​ള്‍ ഒ​ട്ടി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MarketCrocs
News Summary - Crocs is the new star in the market
Next Story