യു.എസ് പലിശനിരക്കുയർത്തിയതിന് പിന്നാലെ എണ്ണവില ഉയർന്നു
text_fieldsവാഷിങ്ടൺ: യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണണവില ഉയർന്നു. ബ്രെന്റ് ക്രൂഡിന്റെ വില 0.7 ശതമാനം ഉയർന്ന് 83.40 ഡോളറായി. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡിന്റെ വില 0.8 ശതമാനം ഇടിഞ്ഞ് ബാരലിന് 77.05 ഡോളറായി.
റഷ്യൻ എണ്ണക്ക് നിരോധനം ഏർപ്പെടുത്താനുള്ള യുറോപ്യൻ യൂണിയൻ നീക്കവും എണ്ണവില ഉയരുന്നതിനുള്ള കാരണമാണ്. ഇതിനൊപ്പം റഷ്യൻ എണ്ണക്ക് വിലപരിധി നിശ്ചയിക്കുമെന്നും യുറോപ്യൻ യൂണിയൻ അറിയിച്ചിരുന്നു. ഇത് വരും ദിവസങ്ങളിലും എണ്ണവിലയെ സ്വാധീനിക്കുമെന്നാണ് റിപ്പോർട്ട്.
ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ ഉയർത്തിയിരുന്നു. കാൽ ശതമാനത്തിന്റെ വർധനയാണ് പലിശനിരക്കിൽ വരുത്തിയത്. നിരക്കുയർത്തുന്നതിന്റെ തോത് ഫെഡറൽ റിസർവ് കുറച്ചുവെങ്കിലും പണപ്പെരുപ്പം ഇപ്പോഴും നിയന്ത്രണത്തിലല്ലെന്നാണ് യു.എസ് കേന്ദ്രബാങ്കിന്റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.