Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിഡിൽ ഈസ്റ്റ് സംഘർഷം: എണ്ണവില കുതിച്ചുയരുന്നു; ബ്രെന്‍റ് ക്രൂഡിന് 107 ഡോളറിന് മുകളിൽ

text_fields
bookmark_border
മിഡിൽ ഈസ്റ്റ് സംഘർഷം: എണ്ണവില കുതിച്ചുയരുന്നു; ബ്രെന്‍റ് ക്രൂഡിന് 107 ഡോളറിന് മുകളിൽ
cancel

ന്യൂഡൽഹി: പ്രധാന മിഡിൽ ഈസ്റ്റ് എണ്ണ പാതകൾക്ക് നേരെയുള്ള പുതിയ ആക്രമണങ്ങളും വർധിച്ചുവരുന്ന അപകടസാധ്യതകളും എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്കക്ക് ആക്കം കൂട്ടിയതോടെ ബ്രെന്‍റ് ക്രൂഡ് വില 2.8% വർധിച്ച് ബാരലിന് 107.54 ഡോളറിലെത്തി. അതേസമയം ഒക്ടോബറിലെ യു.എസ് ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് വില 2.3 ശതമാനം വർധിച്ച് 102.34 ഡോളറിലെത്തി.

പുതിയ സുരക്ഷാ പ്രശ്നങ്ങൾ പ്രധാന കയറ്റുമതി പാതകൾക്ക് ഭീഷണിയായതിനാൽ വിപണിയുടെ ശ്രദ്ധ പൂർണ്ണമായും മിഡിൽ ഈസ്റ്റിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് സൗദി അറേബ്യ തങ്ങളുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ താൽക്കാലികമായി അടച്ചതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ.

ഞായറാഴ്ച ഹുർമുസ് കടലിടുക്കിൽ ഒരു വാണിജ്യ കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യുദ്ധത്തിന് മുമ്പ് ഈ കടലിടുക്കിലൂടെയുള്ള യാത്രക്ക് തടസങ്ങളുണ്ടായിരുന്നില്ല. എന്നാൽ കപ്പലുകൾ ഇപ്പോൾ മുൻകൂർ അനുമതി വാങ്ങണമെന്ന് ഇറാൻ കർശനമാക്കിയിട്ടുണ്ട്. കൂടാതെ ഒരു സർവിസ് ഫീസ് ഈടാക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ചും ഇറാൻ ആലോചിക്കുന്നു.

ഈ നിയമങ്ങൾ പാലിക്കാത്ത കപ്പലുകൾക്ക് നേരെ ഇറാൻ സ്ഥിരമായി ആക്രമണം നടത്താറുണ്ട്. അതേസമയം, കടലിടുക്കിലുള്ള ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ നിയന്ത്രണത്തെ ചോദ്യം ചെയ്തുകൊണ്ട് യു.എസ് ഇടയ്ക്കിടെ ഇറാനിയൻ തീരപ്രദേശങ്ങളിൽ ബോംബാക്രമണങ്ങൾ നടത്തുന്നുണ്ട്. തന്ത്രപ്രധാനമായ ഈ ജലപാതയുടെ ഭാവിയെക്കുറിച്ച് ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിൽ നടക്കാനിരുന്ന ചർച്ചകളും ഒമാൻ മാറ്റിവെച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - crude price hike
Next Story