Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവീണ്ടും ഇരുട്ടടി; ഡീസൽ...

വീണ്ടും ഇരുട്ടടി; ഡീസൽ വില കൂട്ടി

text_fields
bookmark_border
Oil Price Hike
cancel

കൊച്ചി: ജനങ്ങൾക്ക്​ ദുരിതം സമ്മാനിച്ച്​ വീണ്ടും ഡീസൽ വർധിപ്പിച്ചു. ലിറ്ററിന്​ 26 പൈസയാണ്​ വർധിപ്പിച്ചത്​. അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത്​ ഒരു ലിറ്റർ ഡീസലിന്​ 95.87 രൂപയാണ്​ വില. 103.42 രൂപയാണ്​ ഒരു ലിറ്റർ പെട്രോളിന്‍റെ വില.

കൊച്ചിയിൽ ഡീസൽവില ലിറ്ററിന്​ 94.05 രൂപയും പെട്രോളിന്​ 101.48 രൂപയുമാണ്​ വില. മൂന്ന്​ ദിവസത്തിനിടെ ഇത്​ രണ്ടാം തവണയാണ്​ ഡീസൽ വില വർധിപ്പിക്കുന്നത്​.

ആഗോള വിപണിയിൽ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 0.84 ഡോളർ ഉയർന്നു. ബാരലിന്​ 78.09 ഡോളറാണ്​ ബ്രെന്‍റ്​ ക്രൂഡിന്‍റെ വില. വരും ദിവസങ്ങളിലും അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില വർധിക്കാനാണ്​ സാധ്യത. ഇത്​ ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldiesel
News Summary - diesel price increase
Next Story