ജി.എസ്.ടിക്കു മുേമ്പ വിറ്റഴിക്കൽ മേള
text_fieldsഇടവത്തിൽ ഒാണാഘോഷം വന്നതുപോലെയാണ്ഇപ്പോൾ വ്യാപാര രംഗത്തെ കഥ. സാധാരണ ഒാണത്തിന് മുന്നോടിയായി നടത്തുന്ന വിൽപന മേള പല പ്രമുഖ സ്ഥാപനങ്ങളും ഇപ്പോഴേ നടത്തുകയാണ്. കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിൽതന്നെ, ദീപാവലിക്ക് മുമ്പുള്ള വിറ്റഴിക്കൽ മേളയെ ഒാർമിപ്പിക്കുന്ന തരത്തിലാണ് പല സ്ഥാപനങ്ങളും ഒാഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് മുതൽ വാഹനങ്ങൾക്കുവരെ ഒാഫറുകളുണ്ട്. മറ്റൊന്നുമല്ല കാരണം, ജൂലൈ ഒന്നുമുതൽ പുതിയ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുന്നു. അതിന് മുേമ്പ നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കാനുള്ള തിരക്കിലാണ് വിപണി.
ജി.എസ്.ടി വരുന്നതോടെ പല ഇനങ്ങൾക്കും വിലയിൽ വ്യത്യാസം വരും; ചിലതിന് കൂടും, ചിലതിന് കുറയും. ജി.എസ്.ടി പ്രാബല്യത്തിലാകുന്നതോടെ നിലവിൽ 14 ശതമാനംവരെ നികുതിയുള്ള പല വസ്തുക്കളും അഞ്ചുശതമാനം സ്ലാബിലേക്ക് മാറും. മറ്റു ചിലത് 28 ശതമാനം സ്ലാബിലേക്ക് ഉയരുകയുംചെയ്യും. രണ്ടായാലും നിലവിൽ സ്റ്റോക്കുള്ള വസ്തുക്കളുടെ വിൽപനയെ അത് ബാധിക്കും. മാത്രമല്ല, ഫയലിങ് ഉൾപ്പെടെ നടപടികളിലും മാറ്റം വരും. ഇൗ സാഹചര്യത്തിൽ അഖിലേന്ത്യാതലത്തിൽതന്നെ വ്യാപാരികൾ വിറ്റഴിക്കൽ മത്സരത്തിലാണ്.
ഒാഫറുകൾ നൽകിയും സമ്മാനങ്ങൾ നൽകിയുമെല്ലാമാണ് വിറ്റഴിക്കൽ. അഖിലേന്ത്യ തലത്തിൽ വ്യാപാര ശാഖകളുള്ള റീെട്ടയിൽ ഭീമന്മാരാണ് വിറ്റഴിക്കൽ മേളയുമായി ആദ്യം രംഗത്തെത്തിയത്. ഫ്രിഡ്ജ്, ടി.വി, എയർ കണ്ടീഷണർ, വാഷിങ് മെഷിൻ തുടങ്ങിയവക്കെല്ലാം വൻ ഒാഫറുകളാണ് നൽകിയിരിക്കുന്നത്.
ഒരു വർഷം മുമ്പുമുതൽ കഴിഞ്ഞ മേയ് ആദ്യംവരെ വാങ്ങി സ്റ്റോക്കുചെയ്ത വസ്തുക്കളെ ജി.എസ്.ടി എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാര ലോകം.
മുൻകൂർ പണവും ചെക്കുമൊക്കെ നൽകി ചരക്ക് സ്റ്റോക്ക് ചെയ്തവരാണ്ചില്ലറ വ്യാപാരികളിൽ ഏറെയും. ഇവർ 14 ശതമാനം നികുതിയും മറ്റും നൽകിയാണ് ഇവയിൽ പലതും ശേഖരിച്ചത്. ഇവ അഞ്ച് ശതമാനം സ്ലാബിലേക്ക് മാറുന്നതോടെ നല്ലൊരളവിൽ നഷ്ടം സഹിക്കേണ്ടിവരും. ജി.എസ്.ടി സംബന്ധിച്ച് വ്യാപക പരസ്യം നൽകുന്നതിനാൽ ഏതൊക്കെ വസ്തുക്കൾ ഏത് നികുതി സ്ലാബിൽ ഉൾപ്പെടുന്നുവെന്ന് മിക്ക ഉപഭോക്താക്കൾക്കും കൃത്യമായ ധാരണയുണ്ടാകും. അതുകൊണ്ടുതന്നെ വില ഉയർത്തി വിൽക്കാനുമാവില്ല. ഇൗ സാഹചര്യത്തിൽ ആശയക്കുഴപ്പം ഒഴിവാക്കാൻ വിറ്റഴിക്കൽ മേളതന്നെയാണ് ഭേദമെന്ന ചിന്തയിലാണ് വ്യാപാര ലോകം.
ഇതിെൻറ ഭാഗമായി വിലക്കുറവ്, സമ്മാനങ്ങൾ, വാറൻറി വർധിപ്പിച്ച് നൽകൽ തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി പരമാവധി ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. കേരളത്തിൽ സാധാരണ ഗതിയിൽ ഒാണത്തിന് മുന്നോടിയായും ഉത്തരേന്ത്യയിൽ ദീപാവലിയോടനുബന്ധിച്ചുമുള്ള വിലക്കിഴിവുകളാണ് ജി.എസ്.ടി വരുന്നതിന് മുന്നോടിയായി ജൂണിൽതന്നെ പ്രകടമാകുന്നത്. ജൂൈലെ ഒന്നിനു ശേഷം, പുതിയ നികുതി ഘടനയുടെ ഭാഗമായി ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് ഏഴുശതമാനംവരെ വില വർധനയുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.