ദിയ ഗോൾഡിന് യു.എ.ഇയിൽ ഷോറൂം
text_fieldsഷാർജ: യു.എ.ഇയിലെ ഷാർജ, അബൂദബി എന്നിവിടങ്ങളിൽ രണ്ട് ഷോറൂമുകള്‍ തുറന്ന് ദിയ ഗോള്‍ഡ് & ഡയമണ്ട്സ് ഗള്‍ഫ് സെക്ടറിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്നു.
ഷാർജ സഫാരി മാളിൽ ആദ്യ ഷോറൂം ഉദ്ഘാടനം ചെയ്തു. അബൂദബി ഹംദാന്‍ സ്ട്രീറ്റിലും ദിയ ഗോള്‍ഡ് & ഡയമണ്ട്സ് ഷോറൂം ഉടന്‍ പ്രവർത്തനമാരംഭിക്കും. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഏവരുടെയും ബജറ്റിൽ ഒതുങ്ങുന്ന ആധുനിക മോഡലുകളിൽ തീർത്ത ആഭരണങ്ങൾ ഇവിടെനിന്ന് ലഭിക്കുമെന്ന് ദിയ ഗോൾഡ് വക്താക്കൾ അവകാശപ്പെട്ടു.
സ്പെഷൽ ജെംസ് ആഭരണങ്ങളും KIDZI എന്ന പേരിൽ കൊച്ചുകുട്ടികൾക്കായുള്ള ആഭരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത ആഭരണങ്ങള്‍ക്ക് 0% പണിക്കൂലി, ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയില്‍ 50 % ഇളവോടുകൂടിയും ബജറ്റ് ഫ്രണ്ട്ലിയായി ആഭരണങ്ങള്‍ വാങ്ങാൻ സൗകര്യമുണ്ട്. എച്ച്.ഇ. യാക്കൂബ് അലി ഉദ്ഘാടനം നിർവഹിച്ചു.
ദിയ ഗോൾഡ് & ഡയമണ്ട്സ് ചെയർമാൻ & മാനേജിങ് ഡയറക്ടർ ഷഫീഖ് പയിങ്ങാറ, എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽ നാസർ പി.ടി, ഡയറക്ടർമാരായ ജറീഷ് കെ.കെ, ഷമീർ പി.എം, ഫസൽ, അസീസ് ടി.സി, അസീസ് കണ്ണിപ്പൊയിൽ, ഇസ്മായിൽ എലൈറ്റ്, റംഷാദ് കടിയോത്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.