Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅറിവിന്‍റെ പുതുലോകം...

അറിവിന്‍റെ പുതുലോകം തുറന്നിട്ട്​​ എജുകഫേ

text_fields
bookmark_border
അറിവിന്‍റെ പുതുലോകം തുറന്നിട്ട്​​ എജുകഫേ
cancel
camera_alt

ദുബൈ മുഹൈസിനയിലെ ഇത്തിസലാത്ത്​ അക്കാദമിയിൽ ആരംഭിച്ച ‘ഗൾഫ്​ മാധ്യമം’ എജുകഫേ ഒമ്പതാം സീസൺ ഉദ്​ഘാടന

ചടങ്ങിനെത്തിയ വിദ്യാർഥികൾ

ദുബൈ: നവലോകത്ത്​ പുത്തൻ അറിവുകളുടെയും അവസരങ്ങളുടെയും അനന്ത സാധ്യതകൾ പങ്കുവെച്ച്​ ‘ഗൾഫ്​ മാധ്യമം’ സംഘടിപ്പിക്കുന്ന എജുകഫേ ഒമ്പതാം സീസണിന്​​ ദുബൈയിൽ പ്രൗഢമായ തുടക്കം. ദുബൈ മുഹൈസിനയിലെ ഇത്തിസലാത്ത്​ അക്കാദമിയിലാണ്​ ഗൾഫ്​ മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളക്ക്​ ബുധനാഴ്ച സമാരംഭം കുറിച്ചത്​. രാജ്യത്തിനകത്തും പുറത്തുമുള്ള 50ഓളം പ്രമുഖ വിദ്യാഭ്യാസ-കരിയർ ഗൈഡൻസ്​ സ്ഥാപനങ്ങളുടെ പ്രദർശനമൊരുക്കുന്ന മേളയിലേക്ക്​ ആദ്യ ദിനം ഒഴുകിയെത്തിയത്​ വിദ്യാർഥികളും അധ്യാപകരുമടക്കം നൂറുകണക്കിനുപേർ.

രണ്ടുദിവസം നീളുന്ന മഹാമേളയുടെ ഉദ്​ഘാടനം ‘ഗൾഫ്​ മാധ്യമം’ ചീഫ്​ എഡിറ്റർ ഹംസ അബ്ബാസ്​ നിർവഹിച്ചു. വിജ്ഞാനത്തിന്‍റെയും കരിയർ സാധ്യതകളുടെയും പുതുവഴികൾ തുറന്നിടുന്ന വിദ്യാഭ്യാസ-കരിയർ മേള സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന്​ അദ്ദേഹം​ പറഞ്ഞു. കുട്ടികളെ​ കൂടുതൽ ശോഭനമായ ഭാവിയിലേക്ക്​ വഴി നടത്താൻ ഇത്തരം ഉദ്യമങ്ങൾ എന്നും ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ലിജീഷ്​ കുമാർ (ഡയറക്ടർ, സൈലം) ആശംസകൾ നേർന്നു. മാനസിക സംഘർഷങ്ങൾ ഇല്ലാതെ മികച്ച അന്തരീക്ഷത്തിലുള്ള പഠനക്രമമാണ്​ പുതിയ കാലത്തെ വിദ്യാർഥികൾ ആഗ്രഹിക്കുന്നതെന്നും അത്​ നൽകുന്നതാണ്​ സൈലത്തിന്‍റെ വിജയ​മെന്നും അദ്ദേഹം പറഞ്ഞു. അഫി അഹമ്മദ്​ (ചെയർമാൻ, സ്മാർട്ട്​ ട്രാവൽ ഗ്രൂപ്​), പി.എം. സാലിഹ് (‘മാധ്യമം’ സി.ഇ.ഒ), സലിം അമ്പലൻ (ഡയറക്ടർ, ‘ഗൾഫ്​ മാധ്യമം’ മിഡിൽ ഈസ്റ്റ്​ ഓപറേഷൻസ്​), ഡോ. അഹമ്മദ്​ (ഡയറക്​ടർ, മീഡിയവൺ) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.




രാവിലെ ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ് ജേതാവ്​ നിദ അൻജുമിന്‍റെ വിജയ ഗാഥകൾ പങ്കുവെക്കുന്ന ഇന്‍ററാക്ടിവ്​ സെഷനോടെയാണ്​ പരിപാടിക്ക്​ തുടക്കമായത്​. വെല്ലുവിളികളെ അതിജീവിച്ച്​ ജീവിതത്തിൽ മുന്നേറാൻ ലിംഗവ്യത്യാസങ്ങൾ തടസ്സമായിട്ടില്ലെന്നും അതിന്​ സഹായിച്ചത്​ സുഹൃത്തുക്കളുടെയും രക്ഷിതാക്കളുടെയും പിന്തുണയാണെന്നും നിദ അൻജും പറഞ്ഞു. ഇഷ്ടമുള്ള കരിയർ തിരഞ്ഞെടുത്ത്​ മുന്നേറാൻ സ്ത്രീയായതു കൊണ്ട്​ ഒരു തടസ്സവും ഉണ്ടായിട്ടില്ല. ഭരണാധികാരികളിൽനിന്ന്​ വലിയ പിന്തുണയാണ് ഇക്കാര്യത്തിൽ തനിക്ക്​​ ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ഡേറ്റ അനലിറ്റിക്സിന്‍റെ പുതു സാധ്യതകൾ പരിചയപ്പെടുത്തുന്നതായിരുന്നു പ്രമുഖ ഡേറ്റ അനലിസ്റ്റ്​ മുഹമ്മദ്​ അൽഫാന്‍റെ സെഷൻ​. തുടർന്ന്​ എ.പി.ജെ. അബ്​ദുൽ കലാം ഇന്നൊവേഷൻ അവാർഡിനുള്ള നോമിനേഷനുകളുടെ ഒന്നാം റൗണ്ട്​ മത്സരവും വേദിയിൽ നടന്നു. വ്യാഴാഴ്ച നടക്കുന്ന ഫൈനൽ റൗണ്ടിനുശേഷം എ.പി.ജെ. അബ്​ദുൽ കലാം ഇന്നൊവേഷൻ അവാർഡ്​ പ്രഖ്യാപിക്കും. അതോടൊപ്പം എഴുത്തുകാരിയും മനഃശാസ്ത്ര വിദഗ്ധയുമായ ആരതി സി. രാജരത്നം, പ്രമുഖ മജീഷ്യൻ മാജിക്​ ലിയോ, ഡോ. അനന്തു (ഫൗണ്ടർ ആൻഡ്​ സി.ഇ.ഒ,​ സൈലം), ലിജീഷ്​ കുമാർ (ഡയറക്​ടർ, സൈലം) എന്നിവരും വ്യാഴാഴ്ച വിദ്യാർഥികളുമായി സംവദിക്കും. വൈകീട്ട്​ അഞ്ചുമണിയോടെയാണ്​ മേളയുടെ സമാപനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai
News Summary - Educafé has opened a new world of knowledge
Next Story