'എത്തിക്കൽ ഇൻവെസ്റ്റ്മെൻറും' ഇന്ത്യൻ മാർക്കറ്റും
text_fieldsനിക്ഷേപങ്ങളിലെ 'എത്തിക്കൽ' വഴികൾ പ്രവാസ ലോകത്തുള്ളവർ പലപ്പോഴും അന്വേഷിക്കുന്ന കാര്യമാണ്. പൊതുവെ നമ്മൾ കേൾക്കാറുള്ളത് ഇന്ത്യൻ ഇക്കോണമിയിൽ എത്തിക്കൽ ഇൻവെസ്റ്റ്മെൻറുകൾക്ക് തീരെ സാധ്യതയില്ലെന്നാണ്. അതിനാൽ തന്നെ പാരമ്പരാഗതമായ കച്ചവട - സേവന മേഖലയിലെ ഇടപെടലുകൾക്കപ്പുറത്ത് പുതിയകാല എക്‌ണോമിക് സിസ്റ്റത്തെയും അതിലെ സാധ്യതകളെയും ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം താരതമ്യേനെ കുറവാണ്. വികസിത രാജ്യമായ അമേരിക്കയിൽ 60 ശതമാനത്തോളം ആളുകൾ ഷെയർ ട്രേഡിങ് ഉൾപ്പെടെയുള്ള ബിസിനസുകളിൽ എൻഗേജ് ചെയ്യുമ്പോൾ നമ്മുടേത് കേവലം മൂന്ന് ശതമാനത്തോളമാണ്. പലപ്പോഴും ചില മുൻവിധികളും മാറ്റങ്ങളെ തങ്ങളുടേതായ അളവുകോലുകളിൽ മാത്രം നോക്കിക്കാണുന്നതും ഇതിന് കാരണമാകാറുണ്ട്.
നമ്മുടേത് പോലെ വലിയയൊരു ഇക്കോണമിയെ പഠിക്കുമ്പോൾ എത്തിക്കൽ ഇൻവെസ്റ്റ്മെൻറ് അവസരങ്ങളെ ഉപയോഗപ്പെടുത്താനോ പൊതുസമൂഹത്തിന് പരിചയപ്പെടുത്താനോ സാമ്പത്തിക വിദഗ്ധർക്ക് കഴിയുന്നില്ലെന്ന് പറയേണ്ടിയിരിക്കുന്നു. നമ്മുടെ ഇക്കോണമിയെ നിലനിർത്തുന്നതിൽ കാപിറ്റൽ മാർക്കറ്റുകൾ, ഷെയർ മാർക്കറ്റുകൾ, കമ്മോഡിറ്റി മാർക്കറ്റുകൾ തുടങ്ങി സെക്യൂരിറ്റി മാർക്കറ്റ് പ്ലാറ്റ്ഫോമുകൾക്ക് എന്ത് മാത്രം പ്രാധാന്യമുണ്ടെന്ന് പൊതുജനത്തിന് മനസിലാകുന്ന ഭാഷയിലും ശൈലിയിലും ഇനിയും പറഞ്ഞതുടങ്ങേണ്ടിയിരിക്കുന്നു. ഇക്യുറ്റി അടിസ്ഥാനമാക്കി ബിസിനസ് പാർട്ണർഷിപ്പിൽ ഏർപ്പെടുന്ന ഇടപാടുകളെ പിന്തുണക്കുകയും മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നതാണ് നമ്മുടെ സെക്യൂരിറ്റി എക്സ്ചേഞ്ചുകൾ. ഷെയറുകൾ, ബോണ്ടുകൾ, ട്രഷറി ബില്ലുകൾ, കമ്മോഡിറ്റികൾ, മ്യൂചൽ ഫണ്ടുകൾ, ഇ.ടി.എഫുകൾ ഉൾപ്പടെ വ്യത്യസ്ത നിക്ഷേപ ഇൻസ്‌ട്രുമെൻറുകൾ അവ ഓഫർ ചെയ്യുന്നുണ്ട്.
ഇതിൽ ചില മേഖലകൾ എത്തിക്കൽ ഇൻവെസ്റ്റ്മെൻറുകളോട് ചേർന്ന് നൽക്കാത്ത ഘടകങ്ങളുള്ളതാകുമ്പോൾ തന്നെ മറുഭാഗത്ത് ധാരാളം അവസരങ്ങൾ മറിച്ചുമുണ്ട്.
ഓരോ ഇക്കൊണമിയുടെയും വളർച്ചയുടെയും തളർച്ചയുടെയും കൂടെയാണ് അവിടുത്തെ സെക്യൂരിറ്റി എക്സ്ചേഞ്ച് സൂചികകകൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 5400 ഉം നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ 2000 വും കമ്പനികൾ ലിസ്റ്റ് ചെയ്യപ്പെട്ടവയായി ഉണ്ട്. ഈ കമ്പനികളിൽ ശരീഅഃ അടിസ്ഥാനത്തിൽ ഇൻവെസ്റ്റ് ചെയ്യാവുന്ന കമ്പനികൾ ഏതൊക്കെ എന്ന പഠനം, ചുരുങ്ങിയത് പതിനഞ്ച് വർഷമായിട്ടെങ്കിലും നിലവിലുണ്ട്. ഈ പഠന പ്രകാരം തന്നെ 2020 ലെ കണക്കനുസരിച്ച് മുകളിൽ പറഞ്ഞവയിൽ 1415 കമ്പനികൾ ശരീഅഃ അതിഷ്ഠിതമായി നിക്ഷേപിക്കാൻ അർഹമായവയാണ് എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.