പതഞ്ജലി ഫുഡ്സിലെ ഓഹരികൾ മരവിപ്പിച്ച് സെബി
text_fieldsമുംബൈ: പതഞ്ജലി ഫുഡ്സിലെ പ്രൊമോട്ടർമാരുടേയും കമ്പനികളുടേയും ഓഹരികൾ മരവിപ്പിച്ച് സെബി. പബ്ലിക് ഷെയർ ഹോൾഡിങ് ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് മരവിപ്പിച്ചത്.. 292.58 മില്യൺ ഓഹരികളാണ് ഇത്തരത്തിൽ മരവിപ്പിച്ചത്. സെബിയുടെ ചട്ടമനുസരിച്ച് ലിസ്റ്റഡ് കമ്പനികളിൽ 25 ശതമാനം ഓഹരികളെങ്കിലും പൊതുനിക്ഷേപകർ കൈവശം വെച്ചിരിക്കണം.
എന്നാൽ, പതഞ്ജലി ഫുഡ്സിൽ 19.18 ശതമാനം മാത്രമാണ് പൊതുഓഹരി പങ്കാളിത്തം. നേരത്തെ രുചി സോയ എന്ന പേരിൽ അറിയപ്പെട്ട കമ്പനിയാണ് പിന്നീട് പതഞ്ജലി ഫുഡ്സായി മാറിയത്. കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്ക് ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ 2017ൽ തുടക്കം കുറിച്ചിരുന്നു. ഇതിനിടെ കമ്പനിയെ ഏറ്റെടുക്കുന്നതിനായി പതഞ്ജലി അവതരിപ്പിച്ച പദ്ധതി ദേശീയ നിയമ ട്രിബ്യൂണൽ അംഗീകരിക്കുകയും ചെയ്തിരുന്നു.
ഏറ്റെടുക്കലിന് പിന്നാലെ കമ്പനിയിലെ പൊതുഓഹരി പങ്കാളിത്തം 1.10 ശതതമാനമായി കുറഞ്ഞിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ ഇത് 25 ശതമാനമാക്കണമെന്ന് സെബി പതഞ്ജലിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ വീഴ്ചവന്നതോടെയാണ് കടുത്ത നടപടികളിലേക്ക് സെബി നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.