മുൻനിര ഓഹരികൾക്കായി മത്സരം; സെൻസെക്‌സും നിഫ്‌റ്റിയും ഏറ്റവും ഉയർന്ന നിലയിൽ
text_fields
മുംബൈ: വിദേശ ഫണ്ടുകൾമുൻനിര ഓഹരികൾ സ്വന്തമാക്കാൻ മത്സരിച്ചതോടെ ബോംബെ സെൻസെക്‌സും നിഫ്‌റ്റിയും ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ് 353 പോയിന്‍റും നിഫ്‌റ്റി 87 പോയിന്‍റും നേട്ടത്തിലാണ്.
ബാങ്കിങ് ഓഹരികളിൽ ശക്തമായ വാങ്ങൽ താൽപര്യം ദൃശ്യമായി. ഇൻഡസ് ഇൻഡ് ബാങ്ക് ഓഹരി വില എട്ട് ശതമാനത്തിലധികം ഉയർന്നു. ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവയും മികവ് കാണിച്ചു. മാർക്കറ്റ് ക്ലോസിങ് വേളയിൽ നിഫ്റ്റി സൂചിക 11,647 ലും ബോംബെ സെൻസെക്‌സ് 39,467 പോയിൻറ്റിലുമാണ്.
ഇന്ത്യൻ മാർക്കറ്റ് തുടർച്ചയായ ആറാം ദിവസമാണ് നേട്ടം നിലനിർത്തുന്നത്. കോവിഡ് പ്രതിസന്‌ധി മൂലം സാമ്പത്തിക മേഖലക്ക് നേരിട്ട തിരിച്ചടി മറികടക്കാനും നാണയപ്പെരുപ്പം പിടിച്ചു നിർത്താനും ആവശ്യമായ നീക്കങ്ങൾ തുടരുമെന്ന കേന്ദ്ര ബാങ്ക് മേധാവിയിൽ നിന്നുള്ള സൂചനകൾ ധനകാര്യ സ്ഥാപനങ്ങളെ ഓഹരി വിപണിയിൽ പിടിമുറുക്കാൻ പ്രേരിപ്പിച്ചു.
ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം ഇന്ന് 73.87 ‐ 73.20 റേഞ്ചിൽ ചാഞ്ചാടിയ ശേഷം 73.28ൽ വ്യാപാരം അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.