ഇന്ധനവില കൂട്ടി; ഒരു മാസത്തിനിടെ പെട്രോളിനും ഡീസലിനും ഉണ്ടായത് വൻ വില വർധന
text_fieldsകൊച്ചി: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഒരു മാസത്തിനകം പെട്രോളിന് 5.70 രൂപയും ഡീസലിന് 7.37 രൂപയുമാണ് കമ്പനികൾ കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 109.16 രൂപയും ഡീസലിന് 102.75 രൂപയുമായി. കോഴിക്കോട് പെട്രോളിന് 107.70 രൂപയും ഡീസല്‍ 101.11 രൂപയുമാണ് ഇന്നത്തെ വില. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്.
അതേസമയം, ആഗോളവിപണിയിൽ എണ്ണവില വീണ്ടും വർധിച്ചു. ബ്രെന്‍റ് ക്രൂഡിന്‍റെ വില 0.40 ഡോളറാണ് വർധിച്ചത്. 85.01 ഡോളറാണ് ബ്രെന്‍റ് ക്രൂഡിന്‍റെ വില. 0.47 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ആഗോളവിപണിയിൽ എണ്ണവില വർധിക്കാൻ തന്നെയാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ പ്രവചനം. ഇത് ഇന്ത്യൻ വിപണിയിലും പ്രതിഫലനമുണ്ടാക്കും.
നേരത്തെ രാജ്യത്തെ എണ്ണവില വർധനവിൽ ഒപെകിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി രംഗത്തെത്തിയിരുന്നു. ഒപെക് ഉൽപാദനം വർധിപ്പിക്കാത്തതാണ് വില വർധനവ് കാരണമെന്നായിരുന്നു പുരിയുടെ കണ്ടെത്തൽ. ആഗോളതലത്തിൽ എണ്ണവില വർധിക്കുന്നത് കോവിഡിൽ നിന്നുള്ള സമ്പദ്വ്യവസ്ഥകളുടെ കരകയറ്റത്തിന്‍റെ വേഗം കുറക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.