Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഓഹരി വിപണിയിൽ വലിയ...

ഓഹരി വിപണിയിൽ വലിയ നേട്ടവുമായി ഗൗതം അദാനിയുടെ അദാനി പവർ

text_fields
bookmark_border
adani
cancel

മുംബൈ: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പവറിന്​ ഓഹരി വിപണിയിൽ വൻ നേട്ടം. 19 ശതമാനത്തോളം നേട്ടമാണ്​ അദാനി പവർ ഓഹരികൾക്കുണ്ടായത്​​. ഇൻഡ്രാ ഡേയിൽ 23 രൂപയുടെ വർധനയാണ്​ അദാനി പവറിനുണ്ടായത്​. 150 രൂപക്ക്​ മുകളിലാണ്​ കമ്പനി ഓഹരിയുടെ വ്യാപാരം. എൻ.എസ്​.ഇയിലും ബി.എസ്​.ഇയിലും അദാനി പവർ നേട്ടമുണ്ടാക്കി.

സാമ്പത്തിക വർഷത്തി​െൻറ അവസാനപാദത്തിൽ അദാനി പവറിന്​ 13.13 കോടിയുടെ ലാഭമാണ്​ ഉണ്ടായത്​. ഉയർന്ന വരുമാനമാണ്​ അദാനി പവറിന്​ തുണയായത്​. 2020 മാർച്ചിൽ 1,312.86 കോടിയുടെ നഷ്​ടമാണ്​ അദാനി പവറിന്​ ഉണ്ടായത്​. കഴിഞ്ഞ സാമ്പത്തിക വർഷം 1,269.6 കോടിയാണ്​ അദാനി പവറി​െൻറ അറ്റാദായം. മുൻ വർഷവുമായി താരതമ്യം ചെയ്യു​േമ്പാൾ കമ്പനിയുടെ അറ്റാദായം വർധിച്ചിട്ടുണ്ട്​.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുതി ഉൽപാദകരാണ്​ അദാനി പവർ. 12,410 മെഗാവാട്ട്​ വൈദ്യുതിയാണ്​ ഉൽപാദിപ്പിക്കുന്നത്​. ഗുജറാത്ത്​, മഹാരാഷ്​ട്ര, കർണാടക, രാജസ്ഥാൻ, ചത്തീസ്​ഗഢ്​ തുടങ്ങിയ സംസ്ഥാനങ്ങളിൽ അവർക്ക്​ താപവൈദ്യുത നിലയങ്ങളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gautam Adani
News Summary - Gautam Adani's Adani Power shares up nearly 19%
Next Story