തണുപ്പ് കാല രോഗങ്ങളിൽ നിന്ന് രക്ഷ നേടാം
text_fieldsനാംജീവിക്കുന്ന ചുറ്റുപാടും നമ്മുടെ ശരീരവും പരസ്പരം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍
ശരീരത്തെ പല തരത്തില്‍ ബാധിക്കുന്നുണ്ട്. പലപ്പോഴും നമ്മുടെ സമയക്കുറവും അശ്രദ്ധയും മൂലം നാം ഇത് അറിയാതെ പോകുന്നു.തണുപ്പുകാലത്ത് ശൈത്യവും രൂക്ഷതയും പ്രകൃതിയില്‍ കൂടുന്നതിനാലാണ് ശരീരത്തിലും അവയുടെ ആധിക്യം ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായാണ് ചുണ്ട്, കാല്‍പാദങ്ങള്‍ ഇവയില്‍ വിണ്ടുകീറല്‍ സംഭവിക്കുന്നതും ചര്‍മം രൂക്ഷമായി മാറുന്നതും. ഇത് പ്രത്യക്ഷത്തില്‍ കാണപ്പെടുന്ന മാറ്റങ്ങളാണ്. ആന്തരികമായും ഇതുപ്രകാരമുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഈ മാറ്റങ്ങള്‍ നമ്മെ ബുദ്ധിമുട്ടിക്കാതിരിക്കണമെങ്കില്‍ ഓരോ ഋതു മാറുമ്പോഴും നമ്മുടെ ആഹാരരീതിയിലും ശീലങ്ങളിലും ഋതുവിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
തണുപ്പുകാലത്ത് പ്രകൃതിയില്‍ പല മാറ്റങ്ങളും ഉണ്ടാകുന്നുണ്ട്. ഇക്കാലത്ത് ഊഷ്മാവ് വളരെ താഴുന്നു. കാറ്റ് വീശുന്നു.രാത്രി ദൈര്‍ഘ്യമേറുകയും പകല്‍
കുറയുകയും ചെയ്യുന്നു. ഈ മാറ്റങ്ങള്‍ ശരീരത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നു. തണുപ്പ് കൂടുന്നതിനാല്‍ ശീതം എന്ന ഗുണം ശരീരത്തില്‍ വര്‍ധിക്കുന്നു. ഇത്
കഫം കൂടാന്‍ ഇടയാക്കുന്നു. ഈയിടെയായി ഉണ്ടാകുന്ന കാലാവസ്ഥാവ്യതിയാനങ്ങള്‍ തണുപ്പ് കാലത്ത് രൂക്ഷഗുണവും കൂടാന്‍ ഇടയാക്കുന്നു. ഇത് വാതത്തിനും വൈഷമ്യം ഉണ്ടാക്കുന്നു. ഈ വാതവൈഷമ്യം ദഹനശക്തിക്കും വൈഷമ്യങ്ങള്‍ ഉണ്ടാക്കുന്നു. അതിനാല്‍ തന്റെ വിശപ്പിനെ (അഗ്നിയെ) മനസ്സിലാക്കി
വേണം ആഹാരം കഴിക്കാന്‍. രൂക്ഷതയെ മറികടക്കാന്‍ കൊഴുപ്പിന്റെ അംശം ആവശ്യമുണ്ടെങ്കിലും തന്റെ വിശപ്പിനെ മനസ്സിലാക്കി വേണം കൊഴുപ്പുള്ള
ആഹാരങ്ങള്‍ കഴിക്കാന്‍. അല്ലെങ്കില്‍ ആ കൊഴുപ്പ് കഫം കൂടുതലാക്കി അസുഖങ്ങള്‍ക്ക് കാരണമാകാം.
അന്തരീക്ഷം തണുപ്പേറിയതിനാല്‍ തണുപ്പുകാലത്ത് വ്യായാമം ഒഴിവാക്കരുത്.വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ രക്തപ്രവാഹം മെച്ചപ്പെടും. ഇത് തണുപ്പിനെ പ്രതിരോധിക്കാന്‍ ശരീരത്തെ സഹായിക്കും. തണുപ്പിന്റെ തീവ്രതയ്ക്ക് അനുസരിച്ചുള്ള കമ്പിളി വസ്ത്രങ്ങള്‍ ഉപയോഗിക്കണം. ഇത് ശരീരോഷ്മാവ് അന്തരീക്ഷത്തിലേക്ക് നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.
രാത്രി ശരീരം പുതച്ചുറങ്ങുക. ഉറങ്ങുമ്പോള്‍ ചെവി മൂടിയിരിക്കണം. ചുമ, ജലദോഷം, തുമ്മല്‍ എന്നിവ തടയാന്‍ ഇത് വളരെ പ്രയോജനപ്രദമായിരിക്കും.
കുളിക്കാനും കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം ഇളം ചൂടുവെള്ളം ഉപയോഗിക്കുക.ടൈല്‍സ്, ഗ്രാനൈറ്റ്, മാര്‍ബിള്‍ എന്നിവയൊക്കെ പതിച്ച നിലത്ത് പാദരക്ഷകള്‍ ഉപയോഗിക്കണം. വെയില്‍ ഉള്ള സമയത്ത് ചെറിയ തോതില്‍ വെയില്‍ കൊള്ളുന്നതും നല്ലതാണ്.കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കണം. അത്
തണുപ്പില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കും. ശീതകാല ആയുർവേദ ചികിൽസ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 36830777 എന്ന നമ്പരിൽ വിളിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.