സ്വർണവിലയും എണ്ണവിലയും കുറഞ്ഞു
text_fieldsന്യൂഡൽഹി: യുക്രെയ്ൻ പ്രതിസന്ധിക്കിടയിലും വിപണിയിൽ സ്വർണവിലയും എണ്ണവിലയും കുറഞ്ഞു. ആഗോള വിപണിയിൽ ബ്രെന്‍റ് ക്രൂഡിന്‍റെ വില ബാരലിന് 101 ഡോളറായാണ് കുറഞ്ഞത്. ബ്രെന്‍റ് ക്രൂഡിന്‍റെ വില കഴിഞ്ഞ ദിവസം 105 ഡോളർ വരെ എത്തിയിരുന്നു. പിന്നീട് വില കുറയുകയായിരുന്നു. ഡബ്യു.ടി.ഐ ക്രൂഡിന്‍റെ വില 94 ഡോളറായും കുറഞ്ഞിട്ടുണ്ട്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനിടെയാണ് എണ്ണവില റെക്കോർഡ് വേഗത്തിൽ കുതിച്ചത്.
ഇന്ത്യൻ വിപണിയിൽ സ്വർണവിലയും കുറഞ്ഞു. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണത്തിന്‍റെ ഏപ്രിലിലെ ഭാവി വിലയിൽ 1.03 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം ആഗോളവിപണിയിൽ സ്വർണവിലയിൽ നേരിയ വർധനവ് രേപ്പെടുത്തിയിട്ടുണ്ട്. സ്പോട്ട് ഗോൾഡിന്‍റെ വില 0.3 ശതമാനം ഉയർന്ന് 1,909.06 ഡോളറിലെത്തി.
കഴിഞ്ഞ ദിവസം റെക്കോർഡ് വേഗത്തിൽ കുതിച്ച സ്വർണവില കേരളത്തിലും ഇന്ന് കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 45 രൂപയും കുറഞ്ഞു. 37,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4,685 രൂപയായും കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.