ഇന്ത്യക്കാർ സ്വർണം വാങ്ങിക്കൂട്ടുന്നു; ഡിമാൻഡിൽ 37 ശതമാനം വർധന
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ സ്വർണ ആവശ്യകതയിൽ 37 ശതമാനത്തിെൻറ വർധനയുണ്ടായെന്ന് കണക്കുകൾ. 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് സ്വർണത്തിെൻറ ഡിമാൻഡിൽ വർധന രേഖപ്പെടുത്തിയത്. 2021െൻറ ആദ്യപാദത്തിൽ 140 ടൺ സ്വർണമാണ് ഇന്ത്യക്കാർ വാങ്ങിയത്. 2020െൻറ ആദ്യപാദത്തിൽ ഇത് 102 ടൺ മാത്രമായിരുന്നു.
സ്വർണാഭരണങ്ങളുടെ ഡിമാൻറ് 39 ശതമാനവും നിക്ഷേപത്തിനുളളതിെൻറ 34 ശതമാനവും വർധിച്ചു. സ്വർണവിലയിൽ 14 ശതമാനം വർധന രേഖപ്പെടുത്തിയപ്പോഴും ഇന്ത്യയിൽ ഡിമാൻഡിൽ കുറവൊന്നും ഉണ്ടായില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകൾ.
10 ഗ്രാം സ്വർണത്തിന് 47,131 രൂപയാണ് ഇപ്പോഴത്തെ ശരാശരി വില. കഴിഞ്ഞ വർഷത്തിെൻറ ആദ്യപാദവുമായി താരതമ്യം ചെയ്യുേമ്പാൾ 14 ശതമാനം വർധനയാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. അതേസമയം, കോവിഡ് വ്യാപനം മൂലം വരുന്ന മാസങ്ങളിൽ വിവാഹങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നാൽ അത് സ്വർണവിൽപനയെ കാര്യമായി സ്വാധീനിക്കുമെന്ന് ആശങ്കയുണ്ട്. യു.എസിെൻറ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട് പുതിയ കണക്കുകൾ പുറത്ത് വരുന്നത് സ്വർണവിലയേയും സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.