സ്വർണവില ഒറ്റദിവസം കൂടിയത് പവന് 560 രൂപ
text_fieldsകൊച്ചി: സ്വർണം പവന് ഒറ്റദിനത്തിൽ കൂടിയത് 560 രൂപ. ഇതോടെ മൂന്നുമാസത്തെ ഉയർന്ന വിലയായ 35,880 രൂപയിെലത്തി. ഗ്രാമിന് ബുധനാഴ്ച മാത്രം ഉയർന്നത് 70 രൂപയാണ്.
അന്താരാഷ്ട്ര വിപണിയിലെ വിലവർധനയാണ് ഇവിടെയും പ്രതിഫലിച്ചത്. ഒരു ഔൺസ് സ്വർണം 1780 ഡോളറിലേക്കാണ് കയറിയത്. മാർച്ച് 31ന് പവൻ വില 32,880 രൂപയായിരുന്നു. 21 ദിവസംകൊണ്ട് പവന് 3000 രൂപയുടെ വർധനയുണ്ടായി.
ജനുവരി അഞ്ച്, ആറ് തീയതികളിലായി പവൻ വില 38,400 രൂപയിൽ എത്തിയതാണ് ഇൗ വർഷം രേഖപ്പെടുത്തിയ ഉയർന്ന വില. ഡോളർ കൂടുതൽ കരുത്താർജിക്കുന്നതും ഇന്ത്യൻ രൂപ ഇടിയുന്നതും സ്വർണ ഇറക്കുമതി കൂടുതൽ ചെലവേറിയതാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.