സ്വർണം കുതിപ്പ് തുടരും
text_fieldsആഗോള സാമ്പത്തിക രംഗത്ത് കൊറോണയുടെ പ്രത്യാഘാതം പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഓഹരി വിപണി കൈവിട്ട് നിക്ഷേപക ർ കൂടുതൽ സുരക്ഷ തേടി സ്വർണം, വെള്ളി തുടങ്ങിയ വിലകൂടിയ ലോഹങ്ങളിലേക്ക് കുടിയേറുകയാണ്. ഇതുമൂലം സ്വർണത്തിന് അന ്താരാഷ്ട്ര വില ഏറ്റവും ഉയർന്ന നിരക്കിലാണ്. കൊറോണ വൈറസിനെ ചുറ്റിയുള്ള അനിശ്ചിതത്വം ആഗോളവ്യാപാര രംഗത്ത് ചെലുത് തുന്ന സ്വാധീനമാണ് വില വർധനക്ക് പ്രധാന കാരണം. ചൈനയിലെ കയറ്റുമതിരംഗം പാടേതകർന്നത് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ പ്രതിഫലിക്കുന്നതും മറ്റൊരു കാരണം. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവില ഉയർന്നു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രം) 1632 ഡോളറിൽ എത്തിയിട്ടുണ്ട്. രൂപ കൂടുതൽ ദുർബലമായി 72 ലേക്ക് എത്തിയിരിക്കുകയാണ്.
കേരളത്തിലെ സ്വർണ വില വെള്ളിയാഴ്ച്ച രാവിലെ ഗ്രാമിന് 30 രൂപ കൂടി 3890 രൂപയിലും പവൻവില 31,120 രൂപയിലുമാണ് വ്യാപാരം തുടങ്ങിയത്. എന്നാൽ, ഉച്ചയോടെ ഗ്രാമിന് 20 രൂപ വീണ്ടും വർധിച്ച് 3910 രൂപയായി. പവന് 31280 രൂപയും. തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്ക് 43,15,000 രൂപയാണ്. 3 ദിവസത്തിനുള്ളിൽ ഗ്രാമിന് 110 രൂപയുടെയും പവന് 880 രൂപയുടെയും വർധനവാണുണ്ടായത്. 2020 ജനുവരി 1ന് ഗ്രാമിന് 3625 രൂപയും പവന് 29,000 രൂപയുമായിരുന്നു. 52 ദിവസം പിന്നിട്ട് ഫെബ്രുവരി 21ന് ഗ്രാമിന് 285 രൂപയും പവന് 2280 രൂപയുടെയും വർധനവാണുണ്ടായത്. എട്ടുശതമാനത്തോളം വർധന.
പുതിയ സാചര്യത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ 35,000 രൂപയെങ്കിലും നൽകേണ്ടി വരും. പവൻ വില 31,280 രൂപ, കുറഞ്ഞത് എട്ടുശതമാനം പണിക്കൂലി (2500രൂപ), മൂന്നുശതമാനം ജി.എസ്.ടി (1013രൂപ), പ്രളയ സെസ് എന്നിവയെല്ലാം കൂട്ടിയാൽ 34880 രൂപയാകും. ഈ വിലക്കയറ്റ സാഹചര്യത്തിൽ ഒരു ലക്ഷം രൂപക്ക് മൂന്നു പവൻ സ്വർണം ലഭിക്കില്ലന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന. സ്വർണത്തിൽ വൻ നിക്ഷേപം നടത്തിയവർ കൂടുതൽ ഉയർന്ന നിരക്കിൽ മാത്രമേ ലാഭമെടുക്കാനുള്ള സാധ്യതയുള്ളൂ എന്നതിനാൽ വില ഇനിയും വർധിക്കുമെന്ന സൂചനകളാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.