സ്വർണക്കുതിപ്പ് തുടരുന്നു; പവന് 31,480
text_fieldsമലപ്പുറം: സ്വർണവില െറേക്കാഡിൽ നിന്ന് റെക്കോഡിലേക്ക് കുതിപ്പ് തു ടരുന്നു. തുടർച്ചയായി നാലാം ദിനവും റെക്കോഡ് ഭേദിച്ച് പവന് 31,480 രൂപയ ിലെത്തി. ശനിയാഴ്ച പവന് 200 രൂപയാണ് കൂടിയത്. ഗ്രാമിന് 3935 രൂപയാണ് വില. വെള്ളിയാഴ്ച 400 രൂപ കൂടി 31280 രൂപയിലെത്തിയ സ്വർണമാണ് വീണ്ടും കുതിച്ചുയർന്നത്.
ഒരാഴ്ചക്കിെട 1000 രൂപയാണ് പവന് കൂടിയത്. തുടർച്ചയായി നാല് ദിനം റെേക്കാഡ് ഭേദിച്ച് കുതിക്കുന്നതും അപൂർവമാണ്. ആഗോള വിപണിയിൽ വിലക്കയറ്റം തുടരുന്നത് തന്നെയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ വില ശനിയാഴ്ച ട്രോയ് ഔൺസിന് 1650 ഡോളറിലെത്തി. ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു വില. അതിനുശേഷം 2480 രൂപയാണ് കൂടിയത്. ഒരു മാസത്തിനിടെ 1880 രൂപയും വർധിച്ചു.
ആറു മാസത്തിനിെട 3560 രൂപയും ഒരു വർഷത്തിനിടെ 6640 രൂപയും കൂടി. കഴിഞ്ഞ വർഷം ജനുവരിയിൽ പവന് 23,440 രൂപയായിരുന്നു വില. അതിനുശേഷം കൂടിയത് പവന് 8040 രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.