Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2023 11:45 AM IST Updated On
date_range 10 Oct 2023 11:47 AM ISTസ്വർണവിലയിൽ ഇന്നും വർധനവ്
text_fieldsbookmark_border
കോഴിക്കോട്: സ്വർണവിലയിൽ തുടർച്ചയായ നാലാം ദിവസവും വർധനവ്. പവന് 240 രൂപയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 30 രൂപ വർധനവ്. ഇതോടെ, പവൻ വില 42,920ഉം ഗ്രാമിന് 5365 രൂപയുമായി.
നിലവിൽ ഈ മാസത്തെ ഏറ്റവുമുയർന്ന വിലയിലാണ് സ്വർണം. ഒക്ടോബർ അഞ്ചിലെ വിലയായ 41,920 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. അഞ്ച് ദിവസം കൊണ്ട് പവന് ആയിരം രൂപയുടെ വർധനവാണുണ്ടായത്. ഇന്നലെ 160 രൂപയുടെ വർധനവുണ്ടായിരുന്നു. ശനിയാഴ്ച ഒറ്റദിവസം 520 രൂപയാണ് വർധിച്ചത്.
തിയതി | പവൻ വില |
ഒക്ടോബർ 1 | 42,680 |
ഒക്ടോബർ 2 | 42,560 |
ഒക്ടോബർ 3 | 42,080 |
ഒക്ടോബർ 4 | 42,080 |
ഒക്ടോബർ 5 | 41,920 |
ഒക്ടോബർ 6 | 42,000 |
ഒക്ടോബർ 7 | 42,520 |
ഒക്ടോബർ 8 | 42,520 |
ഒക്ടോബർ 9 | 42,680 |
ഒക്ടോബർ 10 | 42,920 |
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story