സ്വർണവില താഴോട്ടില്ല, ഇന്നും കൂടി; രണ്ട് ദിവസത്തിനിടെ വർധിച്ചത് 760 രൂപ
text_fieldsകൊച്ചി: ഈ വാരത്തിന്‍റെ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവില കൂടി. പവന് 64,280 രൂപയും ഗ്രാമിന് 8,035 രൂപയുമാണ് ഇന്നത്തെ വില. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കൂടിയത്. രണ്ട് ദിവസം കൊണ്ട് സ്വർണത്തിന് 760 രൂപയുടെ വർധനവ് രേഖപ്പെടുത്തി.
ഇന്നലെ പവന് 63,760 രൂപയും ഗ്രാമിന് 7,970 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച 63,920 രൂപയായിരുന്ന പവൻ വില ശനിയാഴ്ച 63,120 രൂപയിലേക്ക് താഴ്ന്നു. ഈ വില ഞായറാഴ്ചയും തുടർന്നു. തിങ്കളാഴ്ച 240 രൂപ കൂടി പവൻ വില 63,520 രൂപയിലെത്തി.
ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 61,640 രൂപ ഫെബ്രുവരി മൂന്നിനും ഏറ്റവും കൂടിയ വിലയായ 64,480 രൂപ ഫെബ്രുവരി 11നും രേഖപ്പെടുത്തി.
യു.എസ് ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുമെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനവും രാജ്യങ്ങൾക്കിടയിലെ നയതന്ത്രബന്ധം തകർക്കുന്ന തരത്തിലുള്ള വെല്ലുവിളികളും സ്വർണ വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്.
ട്രംപ് ഉയർത്തി വിടുന്ന പ്രതിസന്ധിക്ക് അയവ് വരുന്നത് വരെ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് നിക്ഷേപകർ സ്വർണത്തെ കാണുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ വിദേശനാണ്യ ശേഖരത്തിലേക്ക് ഡോളറിന് പകരം സ്വർണം വലിയ തോതിൽ വാങ്ങിക്കൂട്ടുന്നതും ഡിമാൻഡ് വർധിക്കാൻ ഇടയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.