സ്വർണം വിൽക്കണോ, വാങ്ങണോ; വില ഇനിയും കുറയുമോ?
text_fieldsകോവിഡ് കാലത്ത് റെക്കോർഡുകൾ ഭേദിച്ചാണ് രാജ്യത്ത് സ്വർണ വില മുന്നേറിയത്. ഓഹരി വിപണി അടക്കമുള്ള മറ്റ് നിക്ഷേപമാർഗങ്ങൾക്ക് തിരിച്ചടി നേരിട്ടതോടെയാണ് ജനങ്ങൾ വൻ തോതിൽ മഞ്ഞലോഹത്തിൽ നിക്ഷേപം നടത്തിയത്. ഇതോടെ പവന്‍റെ വില 42,000 രൂപ വരെ ഉയർന്നിരുന്നു. എന്നാൽ, കഴിഞ്ഞ കുറേ ആഴ്ചകളായി സ്വർണത്തിന് കഷ്ടകാലമാണ്. വലിയ രീതിയിൽ സ്വർണത്തിന്‍റെ വില ഇടിയുകയാണ് .
ഏഴ് മാസത്തിനുള്ളിൽ സ്വർണവിലയിൽ 8320 രൂപയുടെ ഇടിവാണ് ഉണ്ടായത്. റെക്കോർഡ് നിലവാരത്തിൽ നിന്നും 34,000 രൂപയിലേക്കാണ് സ്വർണവില കൂപ്പുകുത്തിയത്. സ്വർണവിലയിൽ ഇടിവ് തുടരുേമ്പാൾ ഇനിയും സ്വർണം വാങ്ങണോ അതോ കൈയിലുള്ളത് വിൽക്കണോ എന്നാണ് നിക്ഷേപകർക്കിടയിലുള്ള ആശങ്ക.
സ്വർണവില കുറയാനുള്ള കാരണങ്ങൾ
രാജ്യാന്തര വിപണിയിൽ സ്വർണവില കുറയുകയാണ്. ഇത് തന്നെയാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നത്. എം.സി.എക്സ് ഗോൾഡ് ഫ്യൂച്ചറിന്‍റെ വില രാജ്യാന്തര വിപണിയിൽ 0.6 ശതമാനമാണ് ഇടിഞ്ഞത്. രാജ്യാന്തര വിപണിയിൽ സ്വർണവില 1815 ഡോളർ നിലവാരത്തിലേക്കാണ് ഇടിഞ്ഞത്.
സ്വർണവില കുറയാൻ പല കാരണങ്ങളുണ്ടെങ്കിലും പ്രധാനപ്പെട്ട കാരണം ഡോളർ കരുത്താർജിക്കുന്നതാണ്. യു.എസിലെ ബോണ്ടുകളിലേക്ക് വൻ തോതിൽ പണമൊഴുകുന്നതാണ് ഡോളറിന്‍റെ കരുത്ത് കൂട്ടുന്നത്. ലോകത്തെ പല പ്രധാനപ്പെട്ട കറൻസികൾക്കെതിരെയും ഡോളർ കരുത്ത് കാട്ടുന്നത് നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്. ഇതോടെ നിക്ഷേപകർക്ക് മുന്നിൽ സ്വർണത്തിന് പകരം ഡോളർ മികച്ച നിക്ഷേപമായി മാറുകയാണ്. പല രാജ്യങ്ങളിലേയും ഓഹരി വിപണികളിലേക്ക് നിക്ഷേപമൊഴുകുന്നതും സ്വർണത്തിന് തിരിച്ചടിയാവുന്നുണ്ട്.
ഇന്ത്യയിൽ കേന്ദ്രബജറ്റിൽ സ്വർണത്തിന്‍റെ നികുതി കുറച്ചത് വിലയെ സ്വാധീനിക്കുന്നു. സ്വർണത്തിന്‍റെ ഇറക്കുമതിത്തീരുവ 7.5 ശതമാനമായാണ് കുറച്ചത്. സെസ് ഏർപ്പെടുത്തിയെങ്കിലും ബജറ്റ് തീരുമാനം വിലയെ കാര്യമായി തന്നെ സ്വാധീനിക്കുന്നുണ്ട്.
സ്വർണത്തിൽ നിക്ഷേപിക്കണോ കൈയൊഴിയണോ
കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് രാജ്യത്തെ സമ്പദ്വ്യവസ്ഥകൾ പതിയെ കരകയറുകയാണ്. വാക്സിന്റെ വരവ് സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവിന് വേഗം കൂട്ടിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ നിക്ഷേപകർ അധിക ലാഭം ലഭിക്കുന്ന ഒാഹരി വിപണിയെ പോലുള്ളവയിലേക്ക് ചുവടുമാറ്റിയതാണ് സ്വർണത്തിന്‍റെ തിളക്കം കുറക്കാനിടയാക്കിയത്. എന്നാൽ, ഓഹരി വിപണി അധികകാലം ഈ രീതിയിൽ മുന്നോട്ട് പോവില്ലെന്നാണ് പ്രവചനങ്ങൾ. വിപണിയിൽ തിരുത്തലുണ്ടാവുേമ്പാൾ ആളുകൾ സ്വർണത്തിലേക്ക് തന്നെ മടങ്ങിയെത്തും.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ സ്വർണവില റെക്കോർഡ് നിലവാരമായ 1960 ഡോളറിലേക്ക് എത്തുമെന്ന് പ്രവചനം. 2021ൽ സ്വർണവില റെക്കോർഡിലെത്തുമെന്ന പ്രവചനങ്ങളും സജീവമാണ്. ഈയൊരു സാഹചര്യ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.