Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണത്തിന്റെ...

സ്വർണത്തിന്റെ കുതിച്ചുചാട്ടത്തിന് പിന്നിൽ ഈ മൂന്ന് കാരണങ്ങൾ...

text_fields
bookmark_border
gold price 897897
cancel

​കൊച്ചി: തുടർച്ചയായി റെക്കോഡുകൾ ഭേദിച്ച് സ്വർണവില കുതിച്ചുയരുന്നതിന് പിന്നിൽ മൂന്ന് സുപ്രധാനകാരണങ്ങൾ. ഓരോ ദിവസവും പുതിയ റെക്കോർഡുകൾ പിറക്കുന്ന സ്വർണത്തിന് ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും വർധിച്ചു. യഥാക്രമം 7730 രൂപയും 61840 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര സ്വർണ്ണവില 2796 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.64 ലും ആയി. 24 കാരറ്റ് സ്വർണ കട്ടിക്ക് കിലോ ഗ്രാമിന് ബാങ്ക് നിരക്ക് 84.5 ലക്ഷം രൂപ കടന്നു. നിലവിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഉള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ 67000 രൂപയ്ക്ക് മുകളിൽ നൽകണം. ഉപഭോക്താക്കൾക്കിടയിലും വ്യാപാരികൾക്കിടയിലും ഒരുപോലെ ആശങ്ക സൃഷ്ടിക്കുന്ന തരത്തിലാണ് ഇപ്പോൾ വിലവർധിക്കുന്നത്.

അന്താരാഷ്ട്ര, ആഭ്യന്തര സംഭവവികാസങ്ങളാണ് സ്വർണവില കുതിപ്പിനുള്ള പ്രധാന കാരണങ്ങൾ. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളാണ് ഇതിൽ മുഖ്യം. ഭൗമ രാഷ്ട്ര സംഘർഷങ്ങളിലേക്ക് കാര്യങ്ങൾ എത്തുന്നുവെന്നതിന്റെ സൂചനയാണ് ട്രംപിന്റെ നയങ്ങൾ നൽകുന്നത്. കാനഡയിൽനിന്നും മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങൾക്ക് 25 % അധിക നികുതി നാളെ മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ സുഹൃദ്‍രാഷ്ട്രങ്ങളോടടക്കം ‘തീരുവ രാഷ്ട്രീയം’ പ്രധാന ആയുധമായി ട്രംപ് പരിഗണിക്കുന്നതും അന്താരാഷ്ട്ര സാമ്പത്തിക രംഗങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് കൂടുതൽ ദുർബലമായി 86.64 ലേക്ക് എത്തിയതും നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനെ കുറിച്ചുള്ള ആശങ്കകളുമാണ് സ്വർണ വിലവർധനവിനുള്ള മറ്റു രണ്ട്കാരണങ്ങൾ. ആറ് ശതമാനമായി കുറച്ച ഇറക്കുമതി ചുങ്കം ബജറ്റിൽ രണ്ടുശതമാനം കൂട്ടുമെന്നുള്ള അഭ്യൂഹമുണ്ട്.

ഗോൾഡ് മൊണിറ്റൈസേഷൻ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ നടപ്പിൽ വരുത്തിയാൽ ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള 25,000ത്തിലധികം ടൺ സ്വർണം പുനരുപയോഗത്തിനായി തുറന്ന വിപണിയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് സാന്ധത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഇറക്കുമതി കുറയുകയും കറൻസി കരുത്താർജിക്കുകയും സമ്പദ് വ്യവസ്ഥക്ക് ഗുണകരമാവുകയും ചെയ്യും.

ഇറക്കുമതി നികുതി ആറു ശതമാനത്തിൽ നിന്നും മൂന്ന് ശതമാനമായി ആയി കുറക്കണമെന്ന് സ്വർണവ്യാപാരികൾ ആവശ്യപ്പെടുന്നു. പാൻ കാർഡ് പരിധി 5 ലക്ഷം രൂപയാക്കി ഉയർത്തുക, ജ്വല്ലറി മേഖലക്കും ജനങ്ങൾക്കും ഉപകാര പ്രദമായ രീതിയിൽ ബുള്ളിയൻ ബാങ്ക് സ്ഥാപിക്കുക, സ്വർണ്ണം വാങ്ങുന്നതിന് ബാങ്കുകളിൽ ഇഎംഐ സംവിധാനം ഏർപ്പെടുത്തുക, എം എസ് എം ഇ യൂണിറ്റുകൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കുക, ജ്വല്ലറി പാർക്കുകൾ സ്ഥാപിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കുക, സ്വർണ്ണ വ്യാപാര മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം അനുവദിക്കുക, സ്വർണ്ണത്തിൻറെ ജി എസ് ടി 1.25% മായി കുറയ്ക്കുക എന്നീ ആവശ്യങ്ങളും ഇവർ ഉന്നയിക്കുന്നു.

ജനുവരിയിലെ സ്വർണവില (22 കാരറ്റ്)

ജനുവരി 01: 57,200

ജനുവരി 02: 57,440

ജനുവരി 03: 58,080

ജനുവരി 04: 57,720

ജനുവരി 05: 57,720

ജനുവരി 06: 57,720

ജനുവരി 07: 57,720

ജനുവരി 08: 57,800

ജനുവരി 09: 58,080

ജനുവരി 10: 58,280

ജനുവരി 11: 58,400

ജനുവരി 12: 58,400

ജനുവരി 13: 58,720

ജനുവരി 14: 58,640

ജനുവരി 15: 58,720

ജനുവരി 16: 59,120

ജനുവരി 17: 59,600

ജനുവരി 18: 59,480

ജനുവരി 19: 59,480

ജനുവരി 20: 59,600

ജനുവരി 21: 59,600

ജനുവരി 22: 60,200

ജനുവരി 23: 60,200

ജനുവരി 24: 60,440

ജനുവരി 25: 60,440

ജനുവരി 26: 60,440

ജനുവരി 27: 60,320

ജനുവരി 28: 60,080

ജനുവരി 29: 60,760

ജനുവരി 30: 60,880

ജനുവരി 31: 61,840

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Rategold
News Summary - Gold prices hit all-time high: Key factors behind the surge
Next Story
Check Today's Prayer Times
Placeholder Image