സ്വർണവില കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന വില
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. പവെൻറ വില 37,880 രൂപയായാണ് ഉയർന്നത്. ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയാണത്. 280 രൂപയുടെ വില വർധനവാണ് ഒരു പവൻ സ്വർണത്തിനുണ്ടായത്. ഒരു ഗ്രാം സ്വർണത്തിെൻറ വില 35 രൂപ കൂടി 4735 രൂപയായി.
ആഗോള വിപണിയുടെ വില വർധനവാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. ഡോളർ ദുർബലമായതാണ് സ്വർണത്തിന് കരുത്തായത്. പല രാജ്യങ്ങളിലും കോവിഡിെൻറ രണ്ടാം വ്യാപനമുണ്ടാവുമെന്ന ആശങ്ക ജനങ്ങളെ സ്വർണത്തിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. അടുത്തയാഴ്ച യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും ജനങ്ങളിൽ മഞ്ഞലോഹത്തോടുള്ള താൽപര്യം വർധിപ്പിച്ചിട്ടുണ്ട്.
യു.എസിെൻറ ഉത്തേജന പാക്കേജ്, യുറോപ്യൻ യുണിയൻ-യു.കെ ചർച്ചകൾ, യു.എസിെൻറ മൂന്നാപാദ ജി.ഡി.പി, യു.എസ് തെരഞ്ഞെടുപ്പ്, കോവിഡ് വ്യാപനം എന്നിവയെല്ലാമാവും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.