പുതിയ ഉയരത്തിൽ സ്വർണം; വീണ്ടും റെക്കോർഡുകൾ ഭേദിച്ചു
text_fieldsമുംബൈ: സ്വർണവില രാജ്യത്ത് വീണ്ടും പുതിയ ഉയരത്തിലെത്തി. കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിെൻറ വില 5250 രൂപയായാണ് വർധിച്ചത്. പവെൻറ വില 42,000 രൂപയിലെത്തി. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സ്വർണവില ഉയർന്നിരുന്നു. രാജ്യത്ത് കോവിഡ് രൂക്ഷമായി തുടരുന്നതാണ് സ്വർണ വിലയേയും സ്വാധീനിക്കുന്നത്.
ആഗോള സമ്പദ്വ്യവസ്ഥ തിരിച്ചുവരവിെൻറ സൂചനകൾ പ്രകടപ്പിക്കാത്തതാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്. പ്രതിസന്ധി കാലത്ത് സുരക്ഷിത നിക്ഷേപമാണ് നിക്ഷേപകർ തേടുന്നത്. സ്വർണമാണ് നിലവിൽ നിക്ഷേപകർക്ക് മുന്നിലുള്ള ഏറ്റവും സുരക്ഷിതമായ നിക്ഷേപം.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ്. 0.32 ശതമാനത്തിെൻറ വർധനയാണ് സ്വർണവിലയിലുണ്ടായത്. സ്വർണവില ഔൺസിന് 2.072.4951 ഡോളറായാണ് അന്താരാഷ്ട്ര വിപണിയിൽ വർധിച്ചത്. ഈ വർഷം മാത്രം 35 ശതമാനം വില വർധനയാണ് സ്വർണത്തിനുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.