റെക്കോർഡ് ഭേദിച്ച് അന്താരാഷ്ട്ര സ്വർണ വില; കേരളത്തിലും വില വർധന
text_fieldsകൊച്ചി: അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില റെക്കോഡുകൾ തകർത്ത് മുന്നേറി. 2450 ഡോളറിന്റെ റെക്കോർഡ് തകർത്ത് 2482 ഡോളറിലേക്ക് കുതിച്ചെങ്കിലും നേരിയ കുറവോടെ 2472 ഡോളറിലാണ് വ്യപാരം.
യു.എസിൽ പണപ്പെരുപ്പം കുറഞ്ഞത് സ്വർണവിലയെ കാര്യമായി തന്നെ സ്വാധീനിക്കുന്നുണ്ട്. പണപ്പെരുപ്പം തങ്ങളുടെ ലക്ഷ്യമായ 2 ശതമാനത്തിലേക്ക് കുറയാൻ കാത്തിരിക്കേണ്ടതില്ലെന്ന ജെറോം പവലിന്റെ പ്രഖ്യാപനം ഫെഡറൽ റിസർവ് പലിശനിരക്കുകൾ സെപ്തംബറിൽ തന്നെ കുറക്കുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. നിരക്ക് 50 പോയിന്റ് വരെ കുറക്കുമെന്നാണ് അഭ്യൂഹം. ഇതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
ഡൊണാൾഡ്ട്രംപ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയും, ഭൗമരാഷ്ട്രീയ അപകടസാധ്യതകളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ മഞ്ഞലോഹത്തിലേക്കുള്ള ആകർഷണം കൂട്ടുന്നു.
അന്താരാഷ്ട്ര സ്വർണ വിപണിയിൽ വില 1.6 ശതമാനം കൂടിയപ്പോൾ ഇന്ത്യൻ വിപണിയിൽ ഒരു ശതമാനത്തിന് അടുത്ത് മാത്രമാണ് വർധനവ് ഉണ്ടായത്. ബജറ്റ് പ്രതീക്ഷ തന്നെയാണ് ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കുന്നതിന് ഇടയാക്കുന്നത്..
കേരള വിപണിയിൽ വീണ്ടും സ്വർണവില 55000 ൽ എത്തി . ഗ്രാമിന് 90 രൂപയുടെയും പവന് 720 രൂപയുടെയും വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.