സ്വർണ വില വീണ്ടും റെക്കോഡിൽ; പവന് 320 രൂപ കൂടി
text_fieldsകൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. പവന് 320 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 58,720 രൂപയായാണ് കൂടിയത്. ഗ്രാമിന് 40 രൂപയും വർധിച്ചു. ഗ്രാമിന്റെ വില 7300 രൂപയിൽ നിന്നും 7340 രൂപയായാണ് വർധിച്ചത്.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ ഭാവി വിലകൾ കുറഞ്ഞു. യു.എസ് തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് നിലനിൽക്കുന്ന അനിശ്ചിതത്വം, കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതയുമാണ് സ്വർണത്തിന്റെ ഭാവി വിലകളെ സ്വാധീനിക്കുന്നത്. ജൂലൈക്ക് ശേഷം യു.എസ് ട്രഷറി വരുമാനം ഉയർന്നതും സ്വർണവിലയെ ബാധിക്കുന്നുണ്ട്.
അതേസമയം, ഡോളർ ശക്തിപ്പെടുന്നതോടെ മറ്റ് വിപണികളിൽ സ്വർണത്തിന്റെ വില ഉയരും. പശ്ചിമേഷ്യയിൽ ഉൾപ്പടെ നടന്ന സംഘർഷങ്ങൾ മൂലം സ്വർണത്തിൽ നിന്നും വലിയ നേട്ടമാണ് ഈ വർഷം നിക്ഷേപകർക്ക് ഉണ്ടായത്.
ഓഹരി വിപണിയിൽ ബോംബെ സൂചിക സെൻസെക്സിൽ 200 പോയിന്റ് നേട്ടമാണ് ഉണ്ടായത്. 80,400 പോയിന്റിലാണ് സെൻസെക്സിൽ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റിയിൽ 24,500 പോയിന്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഐ.ടി ഓഹരികളിലാണ് വലിയ നേട്ടം പ്രകടമായത്.
ബജാജ് ഫിനാൻസാണ് നേട്ടമുണ്ടാക്കിയ പ്രധാന കമ്പനികളിലൊന്ന്. അഞ്ച് ശതമാനം നേട്ടമാണ് ബജാജ് ഫിനാൻസിന് ഉണ്ടായത്. പേടിഎം ഓഹരികൾക്കും അഞ്ച് ശതമാനം നേട്ടമുണ്ടായിട്ടുണ്ട്. അതേസമയം, സൊമാറ്റോ ഓഹരികൾക്ക് ഇടിവുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.