സ്വർണം താഴോട്ടേക്കോ ? ഇന്നും കുറഞ്ഞു
text_fieldsകൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7220 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 440 രൂപയുടെ കുറവുണ്ടായി. അതേസമയം ഇന്ത്യൻ രൂപക്ക് ഇന്ന് റെക്കോഡ് തകർച്ചയുണ്ടായി.
വലിയ നഷ്ടത്തോടെയാണ് രൂപ തിങ്കളാഴ്ച വ്യാപാരം തുടങ്ങിയത്. ഡോണാൾഡ് ട്രംപിന്റെ ജയമാണ് രൂപക്ക് തിരിച്ചടിയാവുന്നത്. ട്രംപിന്റെ ജയം മൂലം ഏഷ്യൻ കറൻസികൾ കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്. രൂപയെ പിന്തുണക്കാൻ റിസർവ് ബാങ്ക് തയാറാവണമെന്നും സാമ്പത്തിക വിദഗ്ധർ ആവശ്യപ്പെടുന്നത്.
84.38ലാണ് രൂപയുടെ വ്യാപാരം ഇന്ന് ആരംഭിച്ചത്. വെള്ളിയാഴ്ച 84.37ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ കറൻസികളിൽ തായ്‍ലാൻഡിന്റെ ബാത്ത് 0.5 ശതമാനം നഷ്ടം രേഖപ്പെടുത്തി.
ട്രംപിന്റെ പ്രസിഡന്റായുള്ള വരവോടെ യു.എസ് വ്യാപാരനയം അഴിച്ചുപണിയുമെന്ന് റിപ്പോർട്ടുണ്ട്. കൂടുതൽ നികുതി ചുമത്തി ട്രംപ് മറ്റ് രാജ്യങ്ങളെ സമ്മർദത്തിലാക്കുമെന്ന് ഉറപ്പാണ്. ഇത് വിവിധ രാജ്യങ്ങളിലെ കറൻസികളെ വലിയ പ്രതിസന്ധിയിലേക്കാവും തള്ളിവിടുക. ഏറ്റവുമധികം പ്രതിസന്ധിയിലാവുക ചൈനയുടെ യുവാനായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.