വീണ്ടും തകർന്ന് സ്വർണം; വില കുറഞ്ഞു
text_fieldsമുംബൈ: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും കുറവ്. ഗ്രാമിന് 65 രൂപയുടേയും പവന് 520 രൂപയുടേയും കുറവുണ്ടായിട്ടുണ്ട്. പവന്റെ വില 56,560 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 7070 രൂപയായും ഇടിഞ്ഞു. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറച്ചതിന് പിന്നാലെയാണ് സ്വർണവില കുറഞ്ഞിരിക്കുന്നത്.
അതേസമയം, ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിലും കനത്ത നഷ്ടം രേഖപ്പെടുത്തി. 25 ബേസിക് പോയിന്റ് കുറവാണ് ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ വരുത്തിയത്. ഇതിന് പിന്നാലെ ബോംബെ സൂചികയായ സെൻസെക്സ് 925.1 പോയിന്റ് ഇടിഞ്ഞ് 79,256.59ലെത്തി. നിഫ്റ്റി 309 പോയിന്റ് ഇടിഞ്ഞ് 23,889 പോയിന്റിലെത്തി.
ഒരുഘട്ടത്തിൽ സെൻസെക്സ് 1100 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. പിന്നീട് ഓഹരി സൂചിക തിരികെ കയറുകയായിരുന്നു. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 5.94 ലക്ഷം കോടി ഇടിഞ്ഞു. 446.66 ലക്ഷം കോടിയായാണ് വിപണിമൂല്യം കുറഞ്ഞത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, എസ്.ബി.ഐ, എച്ച്.സി.എൽ ടെക് എന്നീ കമ്പനികൾ ചേർന്ന് 600 പോയിന്റിന്റെ നഷ്ടമാണ് സെൻസെക്സിലുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, എം&എം, കൊട്ടക് ബാങ്ക്, ബജാജ് ഫിനാൻസ് എന്നീ കമ്പനികളും തകർച്ചക്കുള്ള കാരണമായി.
സെക്ടറുകളിൽ എല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റൽ 1.67, നിഫ്റ്റി ഫിനാൻഷ്യൽ സർവീസ് 1.32, നിഫ്റ്റി ഓട്ടോ 1.27, നിഫ്റ്റി ബാങ്ക് 1.24, നിഫ്റ്റി ഐ.ടി 1.25, നിഫ്റ്റി പി.എസ്.യു ബാങ്ക് 1.27, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 1.14, നിഫ്റ്റി ഐ.ടി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.