സ്വർണ വില വീണ്ടും കുറഞ്ഞു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. പവന് 120 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. 36,360 രൂപയാണ് ഒരു പവൻ സ്വർണത്തിൻെറ വില. 4545 രൂപയാണ് ഗ്രാമിൻെറ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു.
ആഗസ്റ്റിൽ ഒരു പവൻ സ്വർണത്തിൻെറ വില 42,000ത്തിലെത്തിയിരുന്നു. പിന്നീട് ക്രമാനുഗതമായ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. നാല് മാസത്തിനുള്ളിൽ 5600 രൂപ സ്വർണത്തിന് കുറഞ്ഞിരുന്നു.
പല രാജ്യങ്ങളിലും കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നത് സ്വർണവിലയെ സ്വാധനീക്കുന്നുണ്ട്. വാക്സിൻ വരുേമ്പാഴുണ്ടാവുന്ന സമ്പദ്വ്യവസ്ഥകളുടെ തിരിച്ചു വരവിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ ഓഹരി വിപണികളിൽ പണമിറക്കുന്നത് സ്വർണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച അന്തരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ മൂന്ന് ശതമാനം ഇടിവാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.