മലബാര്‍ ഗോള്‍ഡിൽ ‘ഗോള്‍ഡന്‍ സമ്മര്‍’ ഓഫർ
text_fieldsകുവൈത്ത് സിറ്റി: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിൽ ‘ഗോള്‍ഡന്‍ സമ്മര്‍’ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇതുവഴി വജ്രാഭരണങ്ങളും, അമൂല്യ രത്നാഭരണങ്ങളും പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി ലഭിക്കും. ബ്രാന്‍ഡിന്റെ എല്ലാ ഷോറൂമുകളിലുമായി ആഗസ്റ്റ് മൂന്നു വരെയാണ് ‘ഗോള്‍ഡന്‍ സമ്മര്‍’ ഓഫർ.
ഓഫറിന്റെ ഭാഗമായി 420 ദീനാർ വിലയുള്ള വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണ നാണയം സൗജന്യമായി നേടാം. 250 ദീനാർ വിലയുള്ള, വജ്രാഭരണങ്ങളും, അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ അര ഗ്രാം സ്വര്‍ണ നാണയവും ലഭിക്കും.
ഉപഭോക്താക്കളുടെ പര്‍ച്ചേസ് അനുഭവം കൂടുതല്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ സമ്മര്‍ ഓഫറുകള്‍ അവതരിപ്പിച്ചതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഇഷ്ട ആഭരണങ്ങള്‍ക്കൊപ്പം സൗജന്യ സ്വർണനാണയങ്ങളും ലഭിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ പർച്ചേസിന് അധിക മൂല്യം ലഭിക്കുമെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
മൈന്‍, എറ, വിരാസ്, എത്നിക്സ്, നുവ, പ്രെഷ്യ, ഡിവൈന്‍ തുടങ്ങി നിരവധി എക്സ്ക്ലൂസീവ് ബ്രാൻഡുകൾ അടക്കം ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ആയിരക്കണക്കിന് ഡിസൈനുകളിൽ ആഭരണ ശേഖരം മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഡയമണ്ട് ആഭരണ ശേഖരമായ 'നുവ', ലോകമെമ്പാടുമുള്ള ആഭരണ പ്രേമികള്‍ക്കിടയില്‍ ഇതിനകം തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും എക്സ്ചേഞ്ച് ചെയ്യുമ്പോൾ 100 ശതമാനം മൂല്യവും, ആഭരണങ്ങൾക്ക് സൗജന്യ ആജീവനാന്ത മെയിന്റനന്‍സും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഉറപ്പുവരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.