നിക്ഷേപകർക്ക് സന്തോഷ വാർത്ത; നിർണായക മാറ്റവുമായി സെബി
text_fieldsമുംബൈ: ഓഹരി വിപണിയിലെ വ്യാപാരത്തിൽ നിർണായക മാറ്റവുമായി സെബി. ഓഹരി വ്യാപാരത്തിൽ ടി+1 സെറ്റിൽമെന്‍റ് സംവിധാനം അവതരിപ്പിക്കാനുള്ള അനുമതി സെബി നൽകി. ഓഹരി ഇടപാടുകൾക്ക് ഒരു ദിവസത്തിൽ തന്നെ പൂർത്തിയാക്കുന്നതാണ് പുതിയ സംവിധാനം. ട്രാൻസാക്ഷൻ നടന്ന് ഒരു ദിവസത്തിൽ ഇടപാട് പൂർത്തികരിക്കുന്നതാണ് പുതിയ രീതി. നിലവിൽ രണ്ട് ദിവസമെടുത്താണ് ഇടപാട് പൂർത്തിയാക്കുന്നത്.
ഏതെങ്കിലും സ്റ്റോക്ക് എക്സ്ചേഞ്ചിന് പുതിയ സംവിധാനത്തിലേക്ക് മാറണമെങ്കിൽ ഒരു മാസം മുമ്പ് ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി പുതിയ രീതിയിലേക്ക് മാറാമെന്ന് സെബി അറിയിച്ചിട്ടുണ്ട്. സെറ്റിൽമെന്‍റ് സമയം കുറക്കുന്നതിലൂടെ ബ്രോക്കർമാർ നടത്തുന്ന തട്ടിപ്പുകൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്നാണ് സെബിയുടെ പ്രതീക്ഷ. എന്നാൽ, വിദേശ നിക്ഷേപകർക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്.
ഓഹരി വിപണിയിലെ സെറ്റിൽമെന്‍റ് സമയം കുറക്കണമെന്ന് ആവശ്യപ്പെട്ട് സെബിക്ക് നിരവധി അപേക്ഷകൾ ലഭിച്ചിരുന്നു. തുടർന്നാണ് പുതിയ സംവിധാനത്തിലേക്ക് മാറാൻ സെബി തീരുമാനിച്ചത്. 2022 ജനുവരി ഒന്ന് മുതലായിരിക്കും സെബിയുടെ ഉത്തരവ് നിലവിൽ വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.