എൽ.ഐ.സിയുടെ വിൽപനക്കൊരുങ്ങി കേന്ദ്രം
text_fieldsന്യൂഡൽഹി: എൽ.ഐ.സിയുടെ ഓഹരി വിൽപനക്കുള്ള തുടർ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. ഈ സാമ്പത്തിക വർഷത്തിന്‍റെ അവസാനപാദത്തിൽ ഓഹരി വിൽപനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകാതെ ഇടപാടിനുള്ള ബാങ്കിനെ തീരുമാനിക്കും.
ഈ വർഷം അവസാനത്തോടെ ഓഹരി വിൽപനയുണ്ടാകുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ പറഞ്ഞു. കഴിഞ്ഞയാഴ്ച എൽ.ഐ.സിയുടെ ഐ.പി.ഒക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.
ഐ.പി.ഒയിലൂടെ 90,000 കോടി മുതൽ ഒരു ലക്ഷം കോടി വരെ സ്വരൂപിക്കാനാണ് കേന്ദ്രസർക്കാറിന്‍റെ പദ്ധതി. കോവിഡുകാലത്ത് വരുമാനം വർധിക്കുക ലക്ഷ്യമിട്ടാണ് ഓഹരി വിൽപന. നിർമല സീതാരാമന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് എൽ.ഐ.സിയുടെ ഓഹരി വിൽപനക്കുള്ള അന്തിമ ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.