ഗ്രാൻഡ് മാൾ ‘ബീറ്റ് ദി ഹീറ്റ്’ വിജയികൾക്ക് സമ്മാന വിതരണം
text_fieldsദോഹ: രാജ്യത്തെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിന്റെ മെഗാ പ്രമോഷനായ ‘ബീറ്റ് ദി ഹീറ്റ്’ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനവിതരണം ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഏഷ്യൻ ടൗണിൽ നടന്നു. നറുക്കെടുത്ത വിജയികൾക്ക് എട്ട് പുതുപുത്തൻ സ്വിഫ്റ്റ് ഡിസൈർ കാറുകളാണ് സമ്മാനമായി നൽകിയത്.10ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പുതിയ മെഗാ പ്രമോഷൻ ഒക്ടോബർ അഞ്ചിന് ആരംഭിച്ച് ഡിസംബർ 27വരെ നീണ്ടുനിൽക്കും.
ഗ്രാൻഡ് മാളിന്റെ ഖത്തറിലെ എല്ലാ ഔട്ലെറ്റുകളിലും 10ാം വാർഷിക മെഗാ പ്രമോഷൻ ആരംഭിച്ചതായി റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് എട്ട് എം.ജി ഇസഡ്.എസ് കാറുകൾ സ്വന്തമാക്കാവുന്നതാണ്. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഏത് ഔട്ലറ്റുകളിൽനിന്നും 50 റിയാലിനോ അതിനു മുകളിലോ തുകക്ക് ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.