വരാനിരിക്കുന്നത് വലിയ ചാഞ്ചാട്ടങ്ങള്‍; പോര്‍ട്ഫോളിയോയില്‍ മാറ്റം വരുത്താം
text_fieldsഇന്ത്യന്‍ ഓഹരി വിപണി കുതിക്കുന്നതെങ്ങോട്ടെന്നറിയില്ല. ഈ കുതിപ്പ് എന്നവസാനിക്കുമെന്നും എങ്ങനെ അവസാനിക്കുമെന്നുമറിയില്ല. എല്ലാ ബുള്‍ വിപണികള്‍ക്കും അവസാനമുണ്ടെന്നതിനാല്‍ ഈ കുതിപ്പും അവസാനിക്കും. ഇതിനിടെ കൈ പൊള്ളാതെ എങ്ങനെ ഗുണമുണ്ടാക്കാന്‍ കഴിയും എന്നാണു നിക്ഷേപകര്‍ ചിന്തിക്കേണ്ടത്. അങ്ങേയറ്റത്തെ ശുഭാപ്തി വിശ്വാസികളെപ്പോലും ബുള്‍ വിപണികള്‍ അമ്പരപ്പിച്ചിട്ടുണ്ട്. സെന്‍സെക്സ് 2003 മേയിലെ 3000ത്തില്‍നിന്ന് 2007 ഡിസംബര്‍ ആയപ്പോഴേക്കും 20000ത്തിനു മുകളിലെത്തിയ 2003-07 ബുള്‍ വിപണി മികച്ച ഉദാഹരണമാണ്.
ബുള്‍ വിപണികളിലെ ചാലകങ്ങള്‍ സമയാസമയങ്ങളില്‍ വ്യത്യസ്തമായിരിക്കും. ഇപ്പോഴത്തെ ബുള്‍ തരംഗത്തില്‍ പുതിയ ചെറു നിക്ഷേപകര്‍ക്ക് പ്രധാന പങ്കുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14.2 ദശലക്ഷം ഡിമാറ്റ് അക്കൗണ്ടുകളാണ് തുറക്കപ്പെട്ടത്. ഈ പ്രവണത തുടരുകയാണ്. പുതിയ നിക്ഷേപകരിലധികവും നവാഗതരാണ്. അവരുടെ വിപണി മോഹങ്ങള്‍ അനന്തവും. ഇവരിലേറെയും വിലകളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും അധികം ചിന്തിക്കാതെ പുതുകാല ട്രേഡിങ് ആപുകളുടെ സഹായത്തോടെ ഉല്ലാസപൂര്‍വം ട്രേഡിംഗ് തുടരുകയാണ്. പുതിയ നിക്ഷേപകര്‍ക്ക് വിപണികള്‍ നല്ല നേട്ടം നല്‍കുന്നുമുണ്ട്. ശക്തമായ ആഗോള വിപണികള്‍, യഥേഷ്ടം ഒഴുകുന്ന പണത്തിേൻറയും താഴ്ന്ന പലിശ നിരക്കിേൻറയും സഹായത്തോടെ ഈ കുതിപ്പിനു പിന്തുണയേകുന്നു. വിപണിയിലെ അടിസ്ഥാന തത്വങ്ങളും മൂല്യ നിര്‍ണയ മാനദണ്ഡങ്ങളും വിസ്മരിക്കപ്പെടുന്നുണ്ടോ എന്നു ഭയക്കേണ്ടിയിരിക്കുന്നു.
വിപണിയിലെ വിലകളും മൂല്യങ്ങളും അവഗണിക്കാനാവാത്തതാണെന്ന് ചരിത്രം പറയുന്നു. മൂല്യനിര്‍ണയങ്ങള്‍ സുരക്ഷിത പരിധിക്കപ്പുറം പോകുമ്പോള്‍ വിപണികള്‍ തിരുത്തും. മൂല്യം കൂടുന്നതനുസരിച്ച് പതനവും ആഴത്തിലാവും. നിഫ്റ്റി 16500ല്‍ മാര്‍ക്കറ്റ് കാപ് -ജിഡിപി അനുപാതം 110 ശതമാനത്തില്‍ അധികമാണ്. ദീര്‍ഘകാല ശരാശരി 77 ശതമാനം മാത്രമാണെന്ന് ഓര്‍ക്കണം. 2022 സാമ്പത്തിക വര്‍ഷത്തെ മുന്നോട്ടുള്ള പി.ഇ ഇപ്പോള്‍ 22 ആണ്; ദീര്‍ഘകാല ശരാശരി 16 ആണ് എന്നോര്‍ക്കണം. ചുരുക്കിപ്പറഞ്ഞാല്‍ പരമ്പരാഗത മൂല്യ നിര്‍ണയ സങ്കല്പം വെച്ചു നോക്കുമ്പോള്‍ വിപണി വിലകള്‍ / മൂല്യങ്ങള്‍ വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ച് രക്ഷപ്പെടുകയാണോ വേണ്ടത് ? തീര്‍ച്ചയായും അല്ല എന്നുതന്നെയാണ് ഉത്തരം. ഈ കുതിപ്പ് ഇനിയും തുടര്‍ന്നേക്കാം.
സുരക്ഷിതമായിരിക്കുക, സുരക്ഷിത നിക്ഷേപം നിലനിര്‍ത്തുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.