110 ഡോളറിൽ ബ്രെന്റ് ക്രൂഡ്; കുതിർച്ചുയർന്ന് എണ്ണവില, ഇനിയും ഉയരുമെന്ന് ആശങ്ക
text_fieldsവാഷിങ്ടൺ: രാജ്യാന്തര വിപണിയിൽ എണ്ണവില കുതിക്കുന്നു. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് ബാരലിന് 110 ഡോളറിന് മുകളിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 108 ഡോളർ പിന്നിട്ടു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശമാണ് എണ്ണവില കുതിച്ചുയരാനുള്ള പ്രധാന കാരണം.
യുദ്ധം കനക്കുന്നതോടെ എണ്ണവിതരണത്തിൽ തടസങ്ങൾ ഉണ്ടാവുമെന്നും ആശങ്കയുണ്ട്. ഇത് വില വീണ്ടും ഉയരുന്നതിന് ഇടയാക്കും. യുറോപ്യൻ രാജ്യങ്ങളും അമേരിക്കയും റഷ്യക്കെതിരെ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ റഷ്യയുടെ എണ്ണയും പ്രകൃതിവാതകവും വിപണിയിലേക്ക് എത്രത്തോളം എത്തുമെന്നതിലും അനിശ്ചിതത്വമുണ്ട്. ഇതും എണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
അതേസമയം, കഴിഞ്ഞ 100 ദിവസമായി ഇന്ത്യയിലെ പെട്രോൾ-ഡീസൽ വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിയുന്നതോടെ കമ്പനികൾ വില ഉയർത്തുമെന്ന് ഉറപ്പാണ്. ഇത് ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥക്കും വലിയ പ്രതിസന്ധിയാവും സൃഷ്ടിക്കുക. ഇന്ധനവില ഉയരുന്നത് പണപ്പെരുപ്പത്തിന്റെ തോതും ഉയർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.