മുഖം തെളിയാൻ എത്രനാൾ കാത്തിരിക്കണം
text_fieldsവ്യാപാര-വാണിജ്യ മേഖലയിലുള്ളവരുടെ മുഖം വല്ലാതെ മങ്ങിയ നാളുകളാണിത്; വോൾേട്ടജ് ഇല്ലാത്ത 60 വോൾട്ട് ബൾബുപോലെ. സാമ്പത്തിക നിരീക്ഷകർക്കും മിണ്ടാട്ടമില്ല. പതിയ സാമ്പത്തിക വളർച്ചനിരക്കിെൻറ കണക്കുകൾ പുറത്തുവന്നതോടെയാണിത്. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന പദവിയുമായി ചൈന പോയി. വ്യാപാര, വാണിജ്യ, വ്യവസായരംഗത്തുള്ളവരുെട മുഖത്തെ പ്രകാശം തിരികെ വരാൻ ഇനി എത്രനാൾ കാത്തിരിക്കണമെന്ന ചോദ്യമാണ് ഉയരുന്നത്.
2011-12 സാമ്പത്തികവർഷത്തെ അടിസ്ഥാനവർഷമായി എടുത്തുകൊണ്ടുള്ള മൊത്തവിലസൂചിക, വ്യവസായ ഉൽപാദനസൂചിക എന്നിവ കണക്കിലെടുത്തുള്ള വളർച്ചനിരക്ക് സ്ഥിതിവിവരമാണ് കഴിഞ്ഞയാഴ്ച പുറത്തുവന്നത്. വളർച്ചനിരക്ക് പുറത്തുവരുന്നതിന് തൊട്ടുമുമ്പ് സാമ്പത്തിക നിരീക്ഷകർ സാധാരണക്കാർക്ക് നൽകിയിരുന്നത് വൻ പ്രതീക്ഷകളായിരുന്നു. നോട്ട് അസാധുവാക്കലിെൻറ ഗുണഫലങ്ങൾ പ്രകടമാക്കുന്ന വൻ കുതിപ്പ് വളർച്ചനിരക്കിലുണ്ടാകുമെന്നായിരുന്നു പ്രവചനം.
വളർച്ചനിരക്ക് 2015ൽ 7.5 ശതമാനവും 2016-ൽ 8.3 ശതമാനവുമായിരുന്നു. എന്നാൽ, 2016 നവംബറിലെ നോട്ട് അസാധുവാക്കലിെൻറ സകല പ്രശ്നങ്ങളും മറികടന്ന് 2017ൽ 7.6 ശതമാനം വളർച്ചനിരക്ക് എന്നായിരുന്നു പ്രവചനം. പിന്നീട്, വരും വർഷങ്ങളിൽ വൻ കുതിപ്പ് എന്നും വിശകലന വാർത്തകൾ പുറത്തുവന്നിരുന്നു. പക്ഷേ, എല്ലാ പ്രതീക്ഷകളെയും തകിടംമറിച്ച് 2016^17സാമ്പത്തികവർഷത്തെ നാലാം പാദമായ ജനുവരി-, മാർച്ച് ത്രൈമാസത്തിലെ വളർച്ചനിരക്ക് 6.1 ശതമാനമാണ്.
ഇതോടെ, ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം തൽക്കാലത്തേക്കെങ്കിലും നഷ്ടമായി. ചൈനയുടെ വളർച്ചനിരക്ക് 6.9 ശതമാനമാണ്. മൂന്നുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണ് ഇപ്പോൾ പുറത്തുവന്നത്. 2014^15 സാമ്പത്തികവർഷത്തിലെ മൂന്നാംപാദമായ ഒക്ടോബർ^ഡിസംബർ ത്രൈമാസത്തിലെ നിരക്ക് ആറു ശതമാനമായിരുന്നു. ഏതാണ്ട് ആ നിരക്കിനൊപ്പം താഴ്ന്നു ഇപ്പോൾ.
എല്ലാ മേഖലയിലും ആശങ്ക
പുതിയ വളർച്ചനിരക്കിനെതുടർന്ന് എല്ലാ മേഖലയിലും ആശങ്കയാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽ കടുത്ത ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. റിയൽ എസ്േറ്ററ്റ് മേഖല കഴിഞ്ഞവർഷത്തെ ഒമ്പത് ശതമാനത്തിൽ നിന്ന് 2.2ലേക്ക് കൂപ്പുകുത്തിയെന്നാണ് അനൗദ്യോഗിക വിലയിരുത്തൽ. ഇൗ മേഖലയിലെ ആശയക്കുഴപ്പം കാരണം സിമൻറ്, കമ്പി നിർമാണമേഖലയിലും മാന്ദ്യം പ്രകടമാണ്. നിർമാണമേഖല കഴിഞ്ഞ വർഷത്തെ ആറുശതമാനത്തിൽ നിന്ന് 3.7ശതമാനമായി ഇടിഞ്ഞു. ഉൽപാദനമേഖലയിലെ വളർച്ച 12.7ൽ നിന്ന് 5.3 ശതമാനമായും ഇടിഞ്ഞു. ഇതോടെ മൂലധനനിക്ഷേപവും ഇടിയൽ പ്രവണത കാണിക്കുന്നതാണ് വ്യവസായ മേഖലയെ ആശങ്കപ്പെടുത്തുന്നത്. 2016ലെ 3.9 ശതമാനത്തിൽ നിന്ന് ഇക്കുറി 2.1 ശതമാനമായാണ്കുറഞ്ഞിരിക്കുന്നത്. മുതൽ മുടക്കിൽ നിന്ന് ന്യായമായ ലാഭം കിട്ടുമെന്ന പ്രതീക്ഷയില്ലാത്തതിനാൽ വ്യവസായികളടക്കമുള്ളവർ പുതിയ മുതൽ മുടക്കിന് തയാറാകാത്തതാണ് പ്രശ്നം. ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് ഒരു തിരിച്ചുകയറ്റം എപ്പോഴെന്ന ചോദ്യമാണ് ഉയരുന്നത്.
നോട്ട് അസാധുവാക്കൽ ചതിച്ചു
അകാലത്തിൽ പൊലിഞ്ഞുപോയ 500, ആയിരം രൂപ നോട്ടുകളുടെ ശാപമാണ് ഇപ്പോൾ സമ്പദ് വ്യവസ്ഥയെ പിടികൂടിയിരിക്കുന്നതെന്ന വിലയിരുത്തലാണ് ഒരുവിഭാഗം സാമ്പത്തിക നിരീക്ഷകരുടേത്. 2016^17 സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദമായ ഒക്ടോബർ^ഡിസംബർ ത്രൈമാസത്തിെൻറ ഒത്തനടുക്കുവെച്ച്, നവംബർ എട്ടിനാണ് കറൻസി റദ്ദാക്കൽ തീരുമാനം അപ്രതീക്ഷിതമായി പുറത്തുവന്നത്. ആ ത്രൈമാസത്തിൽ പക്ഷേ, വളർച്ചാനിരക്ക് ഏഴുതമാനം കാണിച്ചു. അതോടെ, വളർച്ചാ നിരക്കിനെ കറൻസി റദ്ദാക്കൽ ഒരുതരത്തിലും ബാധിച്ചില്ലെന്ന വിലയിരുത്തലുകളുമായി സാമ്പത്തിക നിരീക്ഷകർ രംഗത്തുവന്നു. മാത്രമല്ല, ശരീരം നല്ല ആരോഗ്യ സ്ഥിതിയിലായപ്പോൾ നടത്തിയ അനിവാര്യ ശസ്ത്രക്രിയ എന്നൊക്കെ നോട്ട് അസാധുവാക്കലിനെ പുകഴ്ത്തലുമുണ്ടായി. അന്നും പക്ഷേ, ഇത് പെരുപ്പിച്ച് കാട്ടിയ വളർച്ചാ നിരക്കാണെന്ന് സന്ദേഹങ്ങളുണ്ടായിരുന്നു. ആ സന്ദേഹങ്ങൾ ശരിവെക്കുന്ന സൂചനകളാണ് ഇേപ്പാൾ പുറത്ത് വന്നിരിക്കുന്നത്. ഉൽപന്നങ്ങൾ ചില്ലറ വിപണിയിൽ കെട്ടിയേൽപിച്ചും അസാധുവാക്കിയ നോട്ടുകൾകൊണ്ട് നികുതിക്കുടിശ്ശിക തീർത്തുമുണ്ടായ വളർച്ചാ നിരക്കാണ് അന്ന് കാണിച്ചതെന്ന വിശകലനമാണ് ഇപ്പോൾ പുറത്തുവരുന്നത്. കറൻസി റദ്ദാക്കൽ വളർച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചുവെന്ന് കേന്ദ്ര ധനമന്ത്രിക്കുപോലും സമ്മതിക്കേണ്ടിവരികയും ചെയ്തു.
പലിശനിരക്കും മാറില്ല
നോട്ട് അസാധുവാക്കിയതിെൻറ ദുരിതം അനുഭവിച്ചപ്പോൾ ഭവന വായ്പയെടുത്ത സാധാരണക്കാർ പ്രതീക്ഷിച്ചത് പലിശ നിരക്ക് വൻതോതിൽ കുറയുമെന്നും അതുവഴി ഇപ്പോഴത്തെ കഷ്ടപ്പാടിെൻറ ഗുണഫലം കിട്ടുമെന്നുമൊക്കെയായിരുന്നു. എന്നാൽ, ആ പ്രതീക്ഷയും തെറ്റുകയാണ്. 2017^18 സാമ്പത്തിക വർഷത്തെ റിസർവ് ബാങ്കിെൻറ രണ്ടാം പണനപുറത്തുവരുന്ന സൂചനകൾ റിപ്പോ, റിവേഴ്സ് റിപ്പോ തുടങ്ങി പ്രധാന നിരക്കുകളിലെല്ലാം തൽസ്ഥിതി തുടരുക എന്ന നയമാണ് റിസർവ് ബാങ്ക് െകെക്കൊള്ളാനുദ്ദേശിക്കുന്നത് എന്നാണ്. ജൂലൈ ഒന്നിന് പുതിയ ജി.എസ്.ടി നടപ്പിൽവരുകയാണ്. അത് സാമ്പത്തിക മേഖലയിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുമെന്ന് നിരീക്ഷിച്ച ശേഷം പണ-വായ്പ നയങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അതുവരെ തൽസ്ഥിതി തുടരുമെന്നുമുള്ള വിലയിരുത്തലുകളാണ് പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.