വസ്ത്രവ്യാപാര മേഖലയിലും ജി.എസ്.ടി ഏകീകരണം; നിലവിലെ സ്റ്റോക്കിന് പുതിയ ജി.എസ്.ടി വ്യാപാരികൾക്ക് ഭാരമാവും
text_fieldsപെരിന്തൽമണ്ണ: എല്ലാ തുണിത്തരങ്ങൾക്കും 12 ശതമാനം ജി.എസ്.ടി ചുമത്താനുള്ള ജി.എസ്.ടി കൗൺസിലിെൻറ നിർദേശം വസ്ത്രവ്യാപാര മേഖലയിൽ വലിയ വിലവർധനവിനും ചൂഷണത്തിനും വഴിവെക്കും.
നിലവിൽ 1000 രൂപക്ക് താഴെയുള്ള റെഡിമെയ്സ് വസ്ത്രങ്ങൾക്ക് അഞ്ച് ശതമാനവും 1000 രൂപക്ക് മുകളിലുള്ള വസ്ത്രങ്ങൾക്ക് 12 ശതമാനവുമാണ് ജി.എസ്.ടി. ഇത് എല്ലാ റെഡിമെയ്സ് വസ്ത്രങ്ങൾക്കും 12 ശതമാനമായി ഏകീകരിക്കുകയാണ്. റെഡിമെയ്ഡ് വസ്ത്രങ്ങളല്ലാത്തവക്ക് അഞ്ച് ശതമാനം ജി.എസ്.ടി ഇനി 12 ശതമാനവുമാവും.
ഇതിനകം കടകളിൽ കെട്ടിക്കിടക്കുന്ന അഞ്ച് ശതമാനം ജി.എസ്.ടി അടച്ച ചരക്കുകൾക്ക് 12 ശതമാനം ജി.എസ്.ടി കണക്കാക്കുന്നതും വ്യാപാരികൾക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും.
അഞ്ച് ശതമാനം ജി.എസ്.ടി നൽകിയിരുന്ന വസ്ത്ര ഉൽപന്നങ്ങൾ ഷോറൂമുകളിലെത്തിച്ച് വിൽപന നടത്താനുള്ള വിലയുടെ അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയിരുന്ന ഘട്ടത്തിൽ ഉപഭോക്താവിന് എട്ട് ശതമാനം വരെയാണ് ബാധ്യത വന്നിരുന്നത്. ഇത്തരത്തിൽ 12 ശതമാനമാക്കുന്ന ജി.എസ്.ടി കടത്തുകൂലിയും മറ്റു അനുബന്ധ ചെലവുകളും കണക്കാക്കി വിലയിട്ട് വിൽക്കുമ്പോൾ ഉപഭോക്താവിന് ആ വിലയുടെ 12 ശതമാനമാവും ജി.എസ്.ടി വരുക. ഭീമമായ നികുതി വർധനവ വിലക്കയറ്റത്തിനും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അധികഭാരവുമാവും. കേരളത്തിൽ അവിദഗ്ധ തൊഴിലാളികൾ ഏറെയുള്ള തൊഴിൽമേഖലകൂടിയാണ് വസ്ത്രവ്യാപാരമെന്നിരിക്കെ ജി.എസ്.ടി കൗൺസിലിെൻറ നിർദേശം തള്ളണമെന്നും നിലവിലെ നികുതിഭാരം തന്നെ താങ്ങാവുന്നതിലേറെയാണെന്നുമാണ് ടെക്സ്റ്റൈൽസ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. ഇന്ധന വിലവർധനവുകാരണം ചരക്കിറക്കാനുള്ള ചെലവ് അനുദിനം വർധിക്കുന്നതിനാൽ വസ്ത്രങ്ങളുടെ വിലയും അതിനനുസരിച്ച് കൂടുന്നുണ്ട്. ഇവക്ക് പിറകെ ജി.എസ്.ടി വർധനവുകൂടിയായാൽ ഉപഭോക്താക്കൾക്ക് ഭാരം ഇരട്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.