‘ഹൈലൈറ്റ് ഒളിമ്പസ്’ ഒരുങ്ങുന്നു; നിരവധി സവിശേഷതകളോടെ
text_fieldsകോഴിക്കോട്: തെക്കേ ഇന്ത്യയിലെ മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനിയായ ‘ഹൈലൈറ്റ് ഗ്രൂപ്പി’ന്റെ സ്വപ്നപദ്ധതിയായ ‘ഹൈലൈറ്റ് ഒളിമ്പസ്’ നിർമാണം ദ്രുതഗതിയിൽ പൂർത്തിയായിവരുന്നു. കോഴിക്കോട് നഗരത്തിനോടു ചേർന്ന് 65 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ‘ഹൈലൈറ്റ് സിറ്റി’യുടെ ഭാഗമായാണ് സംസ്ഥാനത്തിന്റെ തന്നെ മുഖമുദ്രയായി മാറാനിടയുള്ള കൂറ്റൻ പാർപ്പിട സമുച്ചയം ഒരുങ്ങുന്നത്. ഹൈലൈറ്റ് റെസിഡൻസി, ഹൈലൈറ്റ് മാൾ, ഹൈലൈറ്റ് ബിസിനസ് പാർക്ക് എന്നീ ജനപ്രിയ പദ്ധതികളുടെ വിജയത്തെത്തുടർന്ന് ‘ഹൈലൈറ്റ് ഗ്രൂപ്’ അവതരിപ്പിക്കുന്ന രണ്ടു ഘട്ടങ്ങളിലായി പൂർത്തിയാവുന്ന ‘ഹൈലൈറ്റ് ഒളിമ്പസി’ന്റെ ആദ്യ ടവറിൽ 526 പ്രീമിയം അപ്പാർട്മെന്റുകളാണ് ഉള്ളത്.
സംസ്ഥാനത്തെ പ്രധാന ദേശീയപാതയായ ‘എൻ.എച്ച്- 66’ന്റെ ഓരത്തായി ഉയരുന്ന ഈ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പാർപ്പിട സമുച്ചയത്തിൽ കുടുംബങ്ങളുടെ സുരക്ഷയും ആവശ്യങ്ങളും പരിഗണിച്ചുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷ സംവിധാനങ്ങളോടുകൂടിയ കവാടം, വിശാലമായ പാർക്കിങ് സൗകര്യം, വിശ്രമത്തിനും വിനോദത്തിനുമുള്ള പൊതുഇടങ്ങൾ, എ.ടി.എം കൗണ്ടറുകൾ, അതിഥികൾക്കിരിക്കാനുള്ള ‘ഗെസ്റ്റ് ലോഞ്ച്’, മനോഹരമായി സംവിധാനം ചെയ്ത ലോബി എന്നിവ കൂടാതെ താമസക്കാരുടെ സൗകര്യവും സംതൃപ്തിയും ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ ഓരോ വ്യക്തിയുടെയും വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആധുനികരീതിയിലുള്ള 100ലധികം സൗകര്യങ്ങളാണ് ഇവിടെ ലഭ്യമാവുക.
40,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഓപൺ ടെറസ് ഇന്ത്യയിൽ തന്നെ ആദ്യത്തേതാണ്. കേരളത്തിലെ ആദ്യത്തെ ഷോപ്പിങ് മാളായ ഫോക്കസ് മാൾ, ഏറ്റവും വലിയ മാളുകളിൽ ഒന്നായ ‘ഹൈലൈറ്റ് മാൾ’, ഇന്ത്യയിലെ വലിയ റെസിഡൻഷ്യൽ-ഓഫിസ്-വ്യാപാര സമുച്ചയങ്ങളിൽ ഒന്നായ ഹൈലൈറ്റ് സിറ്റി, ഫ്യൂച്ചറിസ്റ്റിക് ഓഫിസ് സ്പേസ് സെന്ററായ ഹൈലൈറ്റ് ബിസിനസ് പാർക്ക് തുടങ്ങിയ പദ്ധതികളിലൂടെ ജനമനസ്സുകളിൽ വിശ്വസ്തതയുടെ പേരായിമാറിയ ‘ഹൈലൈറ്റ് ഗ്രൂപ്’ മലബാറിന് സമ്മാനിക്കുന്ന ഏറ്റവും മികച്ച പദ്ധതികളിലൊന്നാണിത്.
ഇന്ത്യയിലെ തന്നെ പ്രശസ്തമായ ‘ദ ടൈംസ് ഗ്രൂപ്’ അവരുടെ ‘ഗെയിം ചെയ്ഞ്ചർ ഇൻ കേരള റിയൽറ്റി സെക്ടർ’ എന്ന പദവി നൽകി ആദരിച്ചത് ഗ്രൂപ് ചെയർമാൻ പി. സുലൈമാൻ എന്ന സംരംഭകന്റെ കഴിവുകൾ പരിഗണിച്ചാണ്. ഇന്ത്യയിലെതന്നെ ഏറ്റവും ശ്രദ്ധേയമായ നിർമാണ പദ്ധതിക്കുള്ള ‘കൺസ്ട്രക്ഷൻ വേൾഡ് ആർക്കിടെക്സ് ആൻഡ് ബിൽഡേഴ്സ്’ പുരസ്കാരം 2016ൽ ഹൈലൈറ്റ് സിറ്റിയെ തേടിയെത്തിയതും ഹൈലൈറ്റ് ഗ്രൂപ്പിന്റെ മികവിനുള്ള മറ്റൊരു അംഗീകാരമാണ്. ഇതിനുമുമ്പായി കെട്ടിട നിർമാണ വിഭാഗത്തിൽ മികച്ച വാണിജ്യ സമുച്ചയത്തിനുള്ള ‘ഐ.സി.ഐ പുരസ്കാരം’ 2014ൽ ലഭിച്ചത് ഹൈലൈറ്റ് സിറ്റിയിലെ ബിസിനസ് പാർക്കിനാണ് എന്നതും ‘ഹൈലൈറ്റ് ഒളിമ്പസി’ന്റെ വിശ്വാസ്യതക്കുള്ള തെളിവുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.