ഐ.പി.ഒയേക്കാൾ കുറഞ്ഞ വിലക്ക് ലിസ്റ്റ് ചെയ്ത് ഹ്യുണ്ടായ് ഓഹരികൾ
text_fieldsമുംബൈ: ഐ.പി.ഒയേക്കാൾ കുറഞ്ഞ വിലക്ക് ലിസ്റ്റ് ചെയ്ത് ഹ്യുണ്ടായ് ഓഹരികൾ. ഐ.പി.ഒക്ക് ശേഷം ചൊവ്വാഴ്ചയാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. 1.32 ശതമാനം കുറവോടെ 1,934 രൂപക്കാണ് ഹ്യുണ്ടായി ഓഹരികൾ ലിസ്റ്റ് ചെയ്തത്. 1960 രൂപയായിരുന്നു ഹ്യുണ്ടായിയുടെ ഐ.പി.ഒ വില.
ഹ്യുണ്ടായിയുടെ ഐ.പി.ഒക്ക് വലിയ പിന്തുണയാണ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരിൽ നിന്നും ലഭിച്ചത്. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ അവർക്ക് അനുവദിച്ച ഭാഗത്തേക്കാളും 6.97 മടങ്ങ് ഓഹരികൾക്കായി അപേക്ഷിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐ.പി.ഒകളിലൊന്നായാണ് ഹ്യുണ്ടായിയുടേത് വിലയിരുത്തുന്നത്.
ഹ്യുണ്ടായിയുടെ 14.22 കോടി ഓഹരികളാണ് ഐ.പി.ഒയിൽ വിറ്റത്. 27,870.6 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ഇത്തരത്തിൽ വിറ്റത്. 1865-1960 രൂപക്കും ഇടയിൽ ഹ്യുണ്ടായ് ഓഹരികൾ ലിസ്റ്റ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഒടുവിൽ 1,934 രൂപക്ക് ഓഹരികൾ ലിസ്റ്റ് ചെയ്യുകയായിരുന്നു. ഒക്ടോബർ 15 മുതൽ 17 വരെയായിരുന്നു ഓഹരികൾ വാങ്ങാനുള്ള അവസരമുണ്ടായിരുന്നത്.
ഒക്ടോബർ 18ന് തന്നെ ഓഹരികൾ നിക്ഷേപകർക്ക് അനുവദിക്കുകയും ചെയ്തു. 21ാം തീയതി ഹ്യുണ്ടായ് ഓഹരികൾ ഡീമാറ്റ് അക്കൗണ്ടിൽ ക്രെഡിറ്റാവുകയും ചെയ്തു. തുടർന്ന് ഇന്ന് ഓഹരികളുടെ വ്യപാരം തുടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.