Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightപെട്രോൾ വിലയിൽ...

പെട്രോൾ വിലയിൽ അമേരിക്കയെയും ചൈനയെയും കടത്തിവെട്ടി ഇന്ത്യ

text_fields
bookmark_border
uae petrol price
cancel

ന്യൂഡൽഹി: അമേരിക്ക, റഷ്യ, ജപ്പാൻ എന്നീ വികസിത രാഷ്ട്രങ്ങളേക്കാൾ പെ​​ട്രോൾ വില ഇന്ത്യയിൽ കൂടുതലെന്ന് പഠനം. അയൽരാജ്യങ്ങളായ ചൈന, പാകിസ്താൻ, ​ശ്രീലങ്ക എന്നിവിടങ്ങളിലും ഇന്ധനവില കുറവാണ്. അതേ സമയം യു.കെയിലും ജർമനിയിലും ഹോങ്കോങിലും ഇന്ധനം നിറക്കാൻ നാട്ടിലേക്കാൾ ചെലവേറും. ബാങ്ക് ഓഫ് ബറോഡ തയാറാക്കിയ സാമ്പത്തിക ഗവേഷണ റി​പ്പോട്ടിലാണ് ഈ കണ്ടെത്തലുകൾ. ​​ഓസ്ട്രേലിയ, ദക്ഷിണകൊറിയ, തുർക്കി എന്നീ രാജ്യങ്ങളിൽ ഇന്ത്യയി​ലേതിന് സമാനമായ വിലനിലവാരമാണ്. പെട്രോൾ വില അടിസ്ഥാന​മാക്കിയുള്ള 106 രാജ്യങ്ങളുടെ ആഗോള റാങ്കിങ് പ്രകാരം ഇന്ത്യയുടെ സ്ഥാനം 42 ആണ്. ലിറ്ററിന് 1.22 ഡോളറാണ് പെ​​ട്രോൾ വിലയുടെ ആഗോള ശരാശരി. ഇന്ത്യയിലത് 1.35 ഡോളറാണെന്നും റിപ്പോട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ആഗോള അസംസ്കൃത എണ്ണവില കൂടുന്നതാണ് ഇന്ത്യയിൽ ഇന്ധനവില വർധിക്കാനുള്ള പ്രധാന കാരണം. കൂടാതെ ഡോളറിനെതിരെ രൂപ ശോഷിക്കുന്നതും പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി ചെലവുയ​ർത്തുന്നു. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ ഇന്ധനവില കൈവിട്ട നിലയില്ലെങ്കിലും ആളോഹരി വരുമാനവുമായി തട്ടിച്ചുനോക്കു​മ്പോൾ വളരെ ഉയർന്ന നിലവാരത്തിലാണെന്ന് റിപ്പോട്ട് സൂചിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol
News Summary - India surpasses US, China in petrol prices
Next Story