യുദ്ധഭീതിയിൽ ഓഹരി വിപണി; പശ്ചിമേഷ്യ വരും ദിനങ്ങളിലും നിർണായകമാവും
text_fieldsയുദ്ധഭീതിയിൽ പണം തിരിച്ചു പിടിക്കാൻ വിദേശ ഫണ്ടുകൾ മത്സരിച്ച് ആഗോള ഓഹരി വിപണികളെ സമ്മർദ്ദത്തിലാക്കി. വിദേശത്ത് നിന്നുള്ള പ്രതികൂല വാർത്തകൾ ഇന്ത്യൻ മാർക്കറ്റിനെയും നഷ്‌ടത്തിലാക്കി. രണ്ടാഴ്‌ച്ചകളിൽ കാത്ത് സൂക്ഷിച്ച് ഉണർവ് ഇതിനിടയിൽ വിപണിക്ക് നഷടമായി. സെൻസെക്‌സ് 885 പോയിൻറ്റും നിഫ്‌റ്റി സൂചിക 208 പോയിൻറ്റും ഇടിഞ്ഞു.
ആഭ്യന്തര ഫണ്ടുകൾ രംഗത്തുണ്ടെങ്കിലും പ്രതികൂല വാർത്തകൾ വിദേശ ഓപ്പറേറ്റർമാരെ വിൽപ്പനകാരാക്കി. 3519 കോടി രൂപയുടെ വിൽപ്പന നടത്തിയ അവർ ഇതിനിടയിൽ 456 കോടി നിഷേപിച്ചു. ഒക്‌ടോബറിൽ വിദേശ ഫണ്ടുകൾ 13,411 കോടി രൂപയുടെ വിൽപ്പന നടത്തി. ആഭ്യന്തര ഫണ്ടുകൾ 3512 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
മുൻ നിര ഓഹരിയായ ആർ.ഐ.എൽ, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, വിപ്രോ, എച്ച്.സി.എൽ ടെക്, ഇൻഫോസീസ്, ടെക് മഹീന്ദ്ര, എച്ച്.യു.എൽ, എയർടെൽ, ഐ.ടി.സി, ടാറ്റാ സ്‌റ്റീൽ എന്നിവ മികവ് കാണിച്ചു.
സെൻസെക്‌സ് 66,282ൽ നിന്നും കൂടുതൽ മുന്നേറാനായില്ല. ഇതിനിടയിൽ പ്രതികൂല വാർത്തകൾ നിക്ഷേപകരെ വിൽപ്പനക്കാരാക്കിയതോടെ സൂചിക 65,308 വരെ ഇടിഞ്ഞു. മാർക്കറ്റ് ക്ലോസിങിൽ സൂചിക 65,397 പോയിൻറ്റിലാണ്. ഈവാരം 65,289-64,949 പോയിൻറ്റിൽ താങ്ങും 65,522 - 65,881 ൽ പ്രതിരോധവുമുണ്ട്. മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രൻറ്, പി.എസ്.എ.ആർ തുടങ്ങിയവ വിൽപ്പനക്കാർക്ക് അനുകൂലമായാണ് നീങ്ങുന്നത്.
നിഫ്‌റ്റി രണ്ടാഴ്‌ച്ചകളിലെ കുതിപ്പിന് ശേഷം തളർന്നു. സൂചിക 19,751 പോയിൻറ്റിൽ നിന്നും പ്രതിരോധ മേഖലയായ 19,897 നെ ലക്ഷ്യമാക്കിയെങ്കിലും ഫണ്ടുകളുടെ ലാഭമെടുപ്പ് മൂലം 19,846 ന് മുകളിലേയ്‌ക്ക് സഞ്ചരിക്കാനായില്ല. ഈ അവസരത്തിലെ ലാഭമെടുപ്പ് പിന്നീട് വിൽപ്പന സമ്മർദ്ദമായതോടെ നിഫ്‌റ്റി സൂചിക 19,550 ലെ താങ്ങ് തകർത്ത് 19,518 വരെ ഇടിഞ്ഞ ശേഷം ക്ലോസിങിൽ 19,542 പോയിൻറ്റിലാണ്. മുൻവാരം സൂചിപ്പിച്ച 19,550 ന് മുകളിൽ ക്ലോസിങിൽ ഇടം പിടിക്കാനാവാഞ്ഞത് ദുർബലാവസ്ഥയ്‌ക്ക് ഇടയാക്കാം.
വ്യാഴാഴ്‌ച്ച ഒക്‌ടോബർ സീരീസ് സെറ്റിൽമെൻറ്റിന് മുന്നോടിയായി പൊസിഷനുകൾ സ്‌ക്വയർ ഓഫിന് ഇടപാടുകാർ നീക്കം നടത്താം. ചെവാഴ്‌ച്ച വിജയദശമി അവധിയായതിനാൽ സെറ്റിൽമെൻറ്റിന് കേവലം രണ്ട് പ്രവർത്തി ദിനങ്ങൾ മാത്രമുന്നിലുള്ളു.
വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 83.24 ൽ നിന്നും 83.11 ലേയ്‌ക്ക് തിരിച്ചു വരവ് നടത്തി. രൂപയ്‌ക്ക് കരുത്ത് പകരാൻ കരുതൽ ധനം കേന്ദ്ര ബാങ്ക് വൻതോതിൽ ഇറക്കിതായി വേണം അനുമാനിക്കാൻ.ക്രൂഡ് ഓയിൽ വില ബാരലിന് 88 ഡോളർ. പശ്‌ചിമേഷ്യൻ സംഘർഷാവസ്ഥ എണ്ണ വിപണിയെ 100 ലേയ്‌ക്ക് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഊഹക്കച്ചവടക്കാർ. ഇതിനിടയിൽ ഖത്തറിൻറ ഇടപെടലിൽ രണ്ട് അമേരിക്കൻ ബന്‌ധികളെ പാലതീൻ മോചിപ്പിച്ചത് സ്ഥിഗതികളിൽ അയവ് വരുത്തിയാൽ എണ്ണ മാർക്കറ്റിലെ ചൂട് കുറയും.
രാജ്യാന്തര സ്വർണ വില ഔൺസിന് 1933 ഡോളറിൽ നിന്നും 1997 വരെ ഉയർന്ന ശേഷം വാരാന്ത്യം 1980 ലേയ്‌ക്ക് താഴ്‌ന്നു. യുദ്ധ സാഹചര്യത്തിൽ സ്വർണം 2000 ഡോളറിലെ പ്രതിരോധം തകർത്ത് 2084 ഡോളർ വരെ കുതിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.