സമ്പദ്വ്യവസ്ഥ തളരുേമ്പാഴും വിപണി കുതിക്കുന്നു; ആശങ്കയുമായി വിദഗ്ധർ
text_fieldsന്യൂഡൽഹി: സമ്പദ്വ്യവസ്ഥയിൽ തകർച്ചയുണ്ടാകുേമ്പാഴും ഓഹരി വിപണി കുതിക്കുന്നതിൽ ആശങ്കയുമായി വിദഗ്ധർ. വിപണിയുടെ കുതിപ്പ് ശക്തമായ മുന്നറിയിപ്പാണ് നൽകുന്നതെന്ന് നൗമുര മുതൽ കൊട്ടക് മഹീന്ദ്രയുടെ മാനേജ്മെന്റ് പ്രതിനിധികൾ വരെ വ്യക്തമാക്കി. കഴിഞ്ഞ 10 ആഴ്ചയായി ഓഹരി വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2009ന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ മുന്നേറ്റം ഓഹരി വിപണിയിൽ ഉണ്ടാവുന്നത്.
വിപണിയും സമ്പദ്വ്യവസ്ഥയും തമ്മിലുള്ള വൈരുധ്യങ്ങളിൽ മുന്നറിയിപ്പുമായി ആർ.ബി.ഐ ഗവർണറും രംഗത്തെത്തി. കിട്ടാകടത്തതിൽ വലയുന്ന പല ബാങ്കുകളുടേയും ഓഹരി വില ഇരട്ടിയായിരുന്നു.
അതേസമയം, വിദേശനിക്ഷേപം വൻതോതിൽ വിപണിയിലേക്ക് ഒഴുകുന്നതാണ് കുതിപ്പിനുള്ള പ്രധാനകാരണമെന്നാണ് മറുപക്ഷം അവകാശപ്പെടുന്നത്. 23 ബില്യൺ ഡോളറാണ് മറ്റ് വിപണികളിൽ നിന്ന് പിൻവലിച്ച് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിച്ചത്. അതേസമയം, വരുന്ന മാസങ്ങളിൽ സെൻസെക്സിൽ കാര്യമായ മുന്നേറ്റമുണ്ടാവില്ലെന്ന പ്രവചനങ്ങളും പുറത്തുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.