വിവാദങ്ങൾക്കിടെ അദാനി ഗ്രൂപ്പിലേക്ക് വൻ തുകയുടെ നിക്ഷേപം
text_fieldsമുംബൈ: വിവാദങ്ങൾക്കിടെ അദാനി ഗ്രൂപ്പിലേക്ക് വൻ തുകയുടെ നിക്ഷേപം. ഇൻഫിനിറ്റ് ട്രേഡ് & ഇൻവെസ്റ്റ്മെൻറ് 1,100 കോടിയാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികളിൽ നിക്ഷേപിച്ചത്. ജൂൺ 10നും 19നും ഇടയിലായിരുന്നു നിക്ഷേപം.
അദാനി ഗ്രീൻ എനർജി ലിമിറ്റഡിെൻറ 85 ലക്ഷം ഓഹരികളാണ് കമ്പനി വാങ്ങിയത്. ജൂൺ 10നും 19നും ഇടയിലുള്ള ദിവസങ്ങളിലായിരുന്നു ഇടപാട്. 122.51 കോടി, 182.51 കോടി, 174.49 കോടി, 180.01 കോടി, 179.82 കോടി, 169.04 കോടി എന്നിങ്ങനെയാണ് വിവിധ ദിവസങ്ങളിൽ അദാനി ഗ്രീൻ എനർജി ലിമിറ്റഡിൽ നിക്ഷേപിക്കപ്പെട്ട തുക.
അദാനി പോർട്ട്സ് & സ്പെഷ്യൽ ഇക്കണോമിക് സോണിെൻറ 126.81 കോടി രൂപ മൂല്യം വരുന്ന 1.93 മില്യൺ ഓഹരികളും കമ്പനി വാങ്ങിയിട്ടുണ്ട്. ജൂൺ 19നായിരുന്നു ഈ ഇടപാട് നടന്നത്. അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയ മൂന്ന് മൗറീഷ്യസ് കമ്പനികളുടെ അക്കൗണ്ട് എൻ.എസ്.ഡി.എൽ മരവിപ്പിച്ചുവെന്ന വാർത്തയെ തുടർന്ന് ഓഹരി വിപണിയിൽ കമ്പനിക്ക് വലിയ തിരിച്ചടിയേറ്റിരുന്നു. നിക്ഷേപകരുടെ 13 ബില്യൺ ഡോളറാണ് വാർത്തയെ തുടർന്ന് ഒലിച്ചു പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.