വാലൈന്റൻസ് ദിനത്തിനായി സവിശേഷമായ ലിമിറ്റഡ് എഡിഷൻ ആഭരണ ശേഖരവുമായി കല്യാൺ ജ്വല്ലേഴ്സ്
text_fieldsദുബൈ: വാലൈന്റൻസ് ദിനം ആഘോഷമാക്കാൻ സവിശേഷമായ ആഭരണ ശേഖരവുമായി കല്യാൺ ജ്വല്ലേഴ്സ്. സമ്മാനമായി നൽകാൻ കഴിയുന്ന സവിശേഷമായ ആഭരണങ്ങളാണ് ഇൗ ശേഖരത്തിലുള്ളത്. പെൻഡന്റുകൾ, മോതിരങ്ങൾ, കമ്മലുകൾ തുടങ്ങിയ ഭാരം കുറഞ്ഞ സ്വർണാഭരണങ്ങൾ, പ്രഷ്യസ് സ്റ്റോണുകളും ഡയമണ്ടുകളും ചേർത്തുവെച്ച ആഭരണങ്ങൾ തുടങ്ങിയവയല്ലൊം ശേഖരത്തിൽ ഉൾപ്പെടുന്നു. റോസ് ഗോൾഡിൽ രൂപകൽപന ചെയ്ത പ്രത്യേകമായ ആഭരണങ്ങളുമുണ്ട്.
വാലൈന്റൻസ് ദിനാഘോഷത്തിന്റെ ഭാഗമായി സ്പിൻ ആൻഡ് വിൻ ഓഫറും കല്യാൺ ജ്വല്ലേഴ്സ് അവതരിപ്പിക്കുക്കുന്നുണ്ട്. ഓഫറിന്റെ ഭാഗമായി ഫെബ്രുവരി 14 വരെ 1000 ദിർഹത്തിലധികം തുകക്ക് പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഉറപ്പായ സമ്മാനങ്ങൾ ലഭിക്കും. ഗിഫ്റ്റ് വൗച്ചറുകൾ, ഗിഫ്റ്റ് കാർഡുകൾ, ഡയമണ്ട് പെൻഡന്റുകൾ, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകൾ, കല്യാൺ ബ്രാൻഡ് അംബാസഡർമാരിൽനിന്നുള്ള ഫോൺ കാളുകൾ തുടങ്ങിയ സമ്മാനങ്ങളാണ് സ്പിൻ ആൻഡ് വിൻ ഓഫറിലൂടെ നൽകുന്നത്.
വാലൈന്റൻസ് ദിനത്തിനുവേണ്ടിയുള്ള പുതിയ ശേഖരം സവിശേഷമായ രൂപകൽപനയിലുള്ളതും വിലക്കുറവുള്ളതും ഭാരം കുറഞ്ഞതും സ്റ്റൈലിഷായതും ഓരോ അവസരത്തിനും അനുയോജ്യവുമായ ആഭരണങ്ങളാണെന്ന് കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.