Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകെ.എഫ്​.സിയുടേയും പിസാ...

കെ.എഫ്​.സിയുടേയും പിസാ ഹട്ടി​േൻറയും ഇന്ത്യയിലെ​ ​​വിതരണക്കാർ ​ഓഹരി വിപണിയിലേക്ക്​

text_fields
bookmark_border
കെ.എഫ്​.സിയുടേയും പിസാ ഹട്ടി​േൻറയും ഇന്ത്യയിലെ​ ​​വിതരണക്കാർ ​ഓഹരി വിപണിയിലേക്ക്​
cancel

മുംബൈ: കെ.എഫ്​.സിയുടേയും പിസാഹട്ടി​േൻറയും ഇന്ത്യയിലെ വിതരണക്കാർ ഓഹരി വിപണിയിലേക്ക്​ ചുവടുവെക്കുന്നു. ഇതിനുള്ള അംഗീകാരം സെക്യൂരിറ്റി എക്​സ്​ചേഞ്ച്​ ബോർഡ്​ ഓഫ്​ ഇന്ത്യ(സെബി) നൽകിയെന്നാണ്​ റിപ്പോർട്ട്​. ദേവയാനി ഇൻറർനാഷണൽ ലിമിറ്റഡ്​ 400 കോടി രൂപയുടെ 12.5 കോടി ഇക്വിറ്റി ഓഹരികളാണ്​ വിൽക്കുന്നത്​. എന്നാൽ, ഇവയുടെ വില സംബന്ധിച്ച്​ വ്യക്​തത വന്നിട്ടില്ല.

കെ.എഫ്​.സി, പിസ ഹട്ട്​ എന്നിവക്ക്​ പുറമേ ടാകോ ബെൽ, ​കോസ്​റ്റ കോഫി, വാ​ങ്കോ, ഫുഡ്​ സ്​ട്രീറ്റ്​ തുടങ്ങിയ കമ്പനികളുടേയും വിതരണക്കാർ ദേവയാനി ഇൻറർനാഷണൽ ലിമിറ്റഡാണ്​. ഇന്ത്യയിൽ ഇവർക്ക്​ 264 കെ.എഫ്​.സി സ്​റ്റോറുകളും, 297 പിസ ഹട്ട്​ സ്​റ്റോറുകളുമുണ്ട്​. കോസ്​റ്റ കോഫിയുടെ 44 സ്​റ്റോറുകളും ഇന്ത്യയിൽ ദേവയാനി ഇൻറർനാഷണലിനുണ്ട്​.

26 സംസ്ഥാനങ്ങളിലും മൂന്ന്​ കേന്ദ്രഭരണ പ്രദേശങ്ങളിലും ഇവർക്ക്​ സാന്നിധ്യമുണ്ട്​. കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ 2020-21 സാമ്പത്തിക വർഷത്തിൽ വരുമാനം 25 ശതമാനം ഇടിഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pizza HutKFC
News Summary - KFC, Pizza Hut Franchisee Seeks SEBI’s Nod For IPO
Next Story