എൽ.ഐ.സിയുടെ വിൽപന നാലാം പാദത്തിൽ; പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് ഈ വർഷം 1.75 ലക്ഷം കോടി സ്വരൂപിക്കും
text_fieldsന്യൂഡൽഹി: എൽ.ഐ.സിയുടെ വിൽപന ഈ സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിലുണ്ടാവുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സുബ്രമണ്യൻ കൃഷ്ണമൂർത്തി. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെ ഈ വർഷം 1.75 ലക്ഷം കോടി സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണ പ്രവർത്തനങ്ങൾ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരത് പെട്രോളിയത്തിന്‍റെ സ്വകാര്യവൽക്കരണവും നാലാം പാദത്തിൽ നടക്കും. ഈ വർഷം സ്വകാര്യവൽക്കരണത്തിന്‍റെ ചരിത്രത്തിൽ വലിയ പ്രാധാന്യം അർഹിക്കുന്ന വർഷമായിരിക്കും. ഗോൾഡ്മാൻ സാച്ചസ്, സിറ്റി ഗ്രൂപ്പ്, ഗ്ലോബൽ മാർക്കറ്റസ് ഇന്ത്യ, നൊമുറ ഫിനാഷ്യൽ അഡ്വൈസറി തുടങ്ങി 10ഓളം സ്ഥാപനങ്ങളെ എൽ.ഐ.സി ഓഹരി വിൽപനയുടെ പ്രവർത്തനങ്ങൾക്കായി സമീപിച്ചിട്ടുണ്ട്.
എൽ.ഐ.സിയുടെ വിൽപനക്കുള്ള നിയമോപദേശം നൽകുന്നതിനായി സിറിൽ അമർചന്ദ് മംഗളദാസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.